കാലടി അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ക്ഷീരവികസന വകുപ്പിൽപ്പെട്ട 35 ക്ഷീരസംഘങ്ങളിലെ രണ്ടായിരത്തോളം ക്ഷീരകർഷകർക്ക് തീറ്റപ്പുൽ വിതരണത്തിന്റെ ആദ്യ ഗഡു ഉദ്ഘാഘാടനം ചെയ്തു
.കോവിഡ് 19 ന്റെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് തീറ്റപ്പുൽ വിതരണം ചെയ്തത് .തീറ്റപ്പുൽ വിതരണം കാലടി പഞ്ചായത്തിലെ മാണിക്ക്യ മംഗലം ക്ഷീരസംഘത്തിൽ വച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിടി പോൾ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി പി ജോർജ് അധ്യക്ഷത വഹിച്ചു .
മാണിക്കമംഗലം സംഘം പ്രസിഡന്റ് കെ കെ ബെജു, അമലാപുരം ക്ഷീര സംഘം പ്രസിഡന്റ് എം എം ജോർജ് കൊറ്റമം സംഘം പ്രസിഡന്റ് പി എ ജോണി ,കാലടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷൈജൻ തോട്ടപ്പിള്ളി ,മലയാറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് ചെയർമാൻ ജോയ് അവൂക്കാരൻ ,സംഘം ഭരണ സമിതിയംഗങ്ങളായ കെ പി തോമസ് ,പി ഒ പൗലോസ് ,കെ ഒ വർഗ്ഗീസ് എന്നിവർ സംസാരിച്ചു .3000 കിലോഗ്രാം Co3 തീറ്റ പുല്ലിന് കിലോ ഒന്നിന് 3 രൂപ സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത് .