സംസ്ഥാന ക്ഷീരവികസന വകുപ്പ് state dairy development department തീറ്റപ്പുൽകൃഷിയുമായി ബന്ധപ്പെട്ട പുതിയ സബ്സിഡി പദ്ധതികൾ fodder subsidy schemes പ്രഖ്യാപിച്ചു. തീറ്റപ്പുൽ കൃഷി ചെയ്യുന്ന ഏതൊരു കർഷകനും നല്ല രീതിയിൽ ലാഭം കൊയ്യാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവിടെ രൂപീകരിക്കപ്പെട്ട ഉള്ളത്.
തീറ്റപ്പുൽ കൃഷി ചെയ്യുന്ന കർഷകന് അനുയോജ്യവും ഗുണപരമായ സബ്സിഡി ലഭ്യമാകുന്ന പദ്ധതികൾ ചുവടെ വിവരിക്കുന്നു
ഏകദേശം ഒരു ഹെക്ടർ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കർഷകന് 21,500 രൂപ സബ്സിഡി.
ഒരു ഹെക്ടറിൽ താഴെ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കർഷകന് ജലസേചന സൗകര്യത്തിന് 10000 രൂപ സബ്സിഡി.
ഒരു ഹെക്ടറിന് മുകളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കർഷകൻ ജലസേചന സൗകര്യത്തിന് 25000 രൂപ സബ്സിഡി.
യന്ത്രവൽക്കരണം ( ചാഫ് കട്ടർ) ചെയ്യുന്നതിന് 10,000 രൂപ സബ്സിഡി
തരിശുനിലം കൃഷി ചെയ്യുന്നതിന് 93007 രൂപ സബ്സിഡി
തീറ്റപ്പുൽ കൃഷി മാർക്കറ്റിംഗ് നടത്തുന്ന സ്വയം സഹായ സംഘങ്ങൾക്ക് 75,000 രൂപ സബ്സിഡി
കൂടുതൽ വിവരങ്ങൾക്ക് അതാത് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തീറ്റപ്പുൽകൃഷിവികസനം; ധനസഹായത്തിന് അപേക്ഷിക്കാം അവസാന തിയതി June 15