ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചു. ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കാനാണ് പുതിയ നടപടി. ഹോട്ടലുകളില്‍ നിന്നും ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപോഗപ്പെടുത്താനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തും.
ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ചില ഹോട്ടലുകളില്‍ പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു തടയനാണ് ഏജന്‍സിയെ നിയമിച്ചിരിക്കുന്നത്. ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.