Updated on: 4 December, 2020 11:18 PM IST
ഇനി മുതൽ ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നത്  ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) വിലക്കി. ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് നടപടി.
പ്ലാസ്റ്റിക് പേപ്പര്‍, തെര്‍മല്‍ പേപ്പര്‍ എന്നിവയില്‍ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിലാണ് വ്യാപകമായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം ചില ടീ ബാഗ് നിര്‍മാതാക്കള്‍ ബാഗും നൂലും തമ്മില്‍ ഉറപ്പിക്കാനായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നു.

ലോഹക്കഷണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും എഫ്എസ്എസ്എഐ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യാന്‍ പശയുള്ള ടേപ്പ് ഉപയോഗിക്കാമെങ്കിലും ഇവ ഭക്ഷ്യപഥാര്‍ഥങ്ങളില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യാന്‍ പശയുള്ള ടേപ്പ് ഉപയോഗിക്കാമെങ്കിലും ഇവ ഭക്ഷ്യപഥാര്‍ഥങ്ങളില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

English Summary: food safety authority ban staple pin in food packing
Published on: 05 July 2019, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now