കോവിഡിന് ശേഷം വരാനിരിക്കുന്ന അതിരൂക്ഷ ഭക്ഷ്യക്ഷാമവും(extreme food shortage) വിലക്കയറ്റവും( price rise ) പരിഹരിക്കാന്‍ സമഗ്രകാര്‍ഷിക പദ്ധതിയുമായി സര്‍ക്കാര്‍. നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാന്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും വേണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍(Agriculture Minister V.S.Sunil kumar) അറിയിച്ചു. തൃശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി ഓഫീസര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
ഏകോപനം പ്രധാനം
കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാന്‍ കൃഷി(agriculture), മൃഗസംരക്ഷണം(animal husbandry), ക്ഷീര വികസനം(dairy development), സഹകരണം(co-operation) എന്നീ വകുപ്പുകളുടെ ഏകോപനം വേണം. ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കണം. എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ കൃഷിഭവനുകളുമായി സഹകരിച്ച് അഗ്രോ സര്‍വീസ് സെന്റര്‍(agro service centre), കാര്‍ഷിക കര്‍മ്മ സേനകള്‍(agriculture action force), സഹകരണ സ്ഥാപനങ്ങള്‍(Co-operatives), കാര്‍ഷിക പ്രതിനിധികള്‍(farmers' representatives) എന്നിവരുടെ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തണം. ജില്ലയില്‍ തരിശുഭൂമി കൃഷി(barren land farming) , പുരയിട കൃഷി(land farming), അടുക്കള കൃഷി(kitchen garden), കാര്‍ഷികോല്‍പന്നങ്ങങ്ങളുടെ സംഭരണവും വിതരണവും(agricultural produce collection and distribution), ക്ഷീര -മത്സ്യ വികസനം(dairy-fish development) എന്നീ മേഖലകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ഞാറ്റുവേലച്ചന്തയും തുടര്‍ന്ന് കൃഷിയുമായി ബന്ധപ്പെട്ട സ്‌കീമുകളെപ്പറ്റി അറിയുന്നതിന് കൃഷിപാഠശാല, സഹകരണ വകുപ്പുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് വായ്പാ പദ്ധതികള്‍, പ്രാദേശികാടിസ്ഥാനത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട് ചെറുസംരംഭങ്ങള്‍ എന്നിവയും ആരംഭിക്കും. യോഗത്തില്‍ എഡിഎം റെജി പി ജോസഫ്(ADM Reji.P.Joseph), ഡെപ്യൂട്ടി പ്ലാനിംഗ് ഡി പി ഒ ഫാത്തിമ (Deputy planning DPO Fathima)എന്നിവര്‍ പങ്കെടുത്തു.
Photo-courtesy- malayalamexpress.in
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷകേരളം പച്ചക്കറിക്കൃഷി (Subhikaha keralam vegetable cultivation)ഉദ്ഘാടനം