ആധാറുമായി ബന്ധപ്പെട്ട വിരലടയാളം ശേഖരിക്കാൻ ഇനി മുതൽ സ്കാനിംഗ് മെഷീൻ ഉപയോഗിക്കുന്നതിനു പകരം മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മതിയാകും. മൊബൈൽ ഫോണിലെ ക്യാമറ ഉപയോഗിച്ച് വ്യക്തികളുടെ വിരലടയാളം തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാൻ ആധാറിന്റെ അതോറിറ്റിയായ UIDAI ശ്രമം തുടങ്ങിയതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐഐടി ബോംബെയുമായി ചേർന്നാണ് ആധാറിന്റെ ടച്ച് ലെസ്സ് ബിയോമെട്രിക് സംവിധാനം വികസിപ്പിക്കുക എന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ആധാറിന്റെ ഫിംഗർ പ്രിന്റ് സ്കാനിംഗ് മെഷീനിൽ പലപ്പോഴും വിരലടയാളം പതിയാൻ തടസം നേരിടാറുണ്ട് എന്നാൽ ഈ സാഹചര്യം മൊബൈലിൽ ഉണ്ടാവില്ല എന്നതിനാലാണ് ഇങ്ങനെ ഒരു നടപടി എടുക്കാൻ കാരണമായത് എന്ന് അധികൃതർ വെളിപ്പെടുത്തി. മെഷീൻ ലേർണിംഗ് ഉപയോഗിച്ചു വിരലടയാളം ശെരിയാണോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: പകൽ കൊടും ചൂട്, ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്