Updated on: 16 June, 2021 6:02 PM IST
പശു

ക്ഷീരവികസന വകുപ്പ് 2021 -22 വർഷത്തേക്കുള്ള മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം (MSDP )ലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതി ഒറ്റനോട്ടത്തിൽ

ഗോധൻ ഡയറി Single Cow യൂണിറ്റ് ( സങ്കരയിനം )- സബ്സിഡി 35000 രൂപ

ഗോധൻ ഡയറി Single Cow യൂണിറ്റ് ( നാടൻ )- സബ്സിഡി 36500 രൂപ.

2 പശു ഡയറി യൂണിറ്റ് - സബ്സിഡി 69,000 രൂപ.

5 പശു ഡയറി യൂണിറ്റ് - 1,84,000 രൂപ

10 പശു ഡയറി യൂണിറ്റ് - സബ്സിഡി 3,83,000 രൂപ

1+1 കോമ്പോസിറ്റ് ഡയറി യൂണിറ്റ് ( ഒരു പശു ഒരു കിടാരി )- സബ്സിഡി 53,000 രൂപ.

3+2 കോമ്പോസിറ്റ് ഡയറി യൂണിറ്റ് ( മൂന്നു പശു രണ്ടു കിടാരി )- സബ്സിഡി 1,50,000 രൂപ.

6+4 കോമ്പോസിറ്റ് ഡയറി യൂണിറ്റ് ( 6 പശു നാലു കിടാരി )- സബ്സിഡി 2,92,000 രൂപ.

ഹീഫർ പാർക്ക് (50 എണ്ണം കുറഞ്ഞത് ഒരു വയസ്സിൽ കൂടുതൽ പ്രായം ഉള്ളത് )- സബ്സിഡി 15,00,000 രൂപ( ഇത് ക്ഷീര സഹകരണ സംഘങ്ങൾക്കാണ് നൽകുന്നത് )

ആവശ്യാധിഷ്ഠിത ധന സഹായം - സബ്സിഡി പരമാവധി 50,000 രൂപ. ( ഈ പദ്ധതി കർഷകർക്ക് കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും തൊഴുത്ത് റിപ്പയർ ചെയ്യുന്നതിനും കറവ യന്ത്രം വാങ്ങുന്നതിനും തൊഴുത്തിലെ മിസ്റ്റ്,ഫാൻ, ഫോഗർ,റബർ മാറ്റ്,ഫ്ലൈ ട്രാപ്പ് തുടങ്ങി 20 ഇനം ആവശ്യങ്ങൾക്ക് ധനസഹായം അനുവദിക്കും. ഒരാൾക്ക് പരമാവധി 50,000 രൂപയാണ് ലഭിക്കുന്നത് ).

കാലി തൊഴുത്ത് നിർമ്മാണം - അഞ്ച് പശുവിനെ കെട്ടുന്ന കുറഞ്ഞത് 325 ചതുരശ്രഅടി വിസ്തീർണമുള്ളതും കുറഞ്ഞത് 1,00,000 രൂപ ചെലവ് വന്നതുമായ തൊഴുത്ത് നിർമ്മിക്കുന്നതിന് പരമാവധി 50,000 രൂപ സബ്സിഡി ലഭിക്കും. തൊഴുത്തിന്റെ പ്ലാൻ ഒരു ലൈസൻസ്ഡ് എൻജിനീയറെ കൊണ്ട് തയ്യാറാക്കിക്കണം )
MSDP പദ്ധതിപ്രകാരമുള്ള പശുക്കളെ അന്യസംസ്ഥാനത്ത് നിന്നും വാങ്ങണം. കുറഞ്ഞത് 10 ലിറ്റർ പാല് ലഭിക്കുന്ന പശുക്കൾ ആയിരിക്കണം.

പദ്ധതിക്കുള്ള അപേക്ഷകൾ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ നിന്നോ അടുത്തുള്ള ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡ് റേഷൻ കാർഡ് ഭൂമി നികുതി ശീട്ട് ഇവയുടെ പകർപ്പുകളും അപേക്ഷകനെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ സംസ്ഥാന സഹകരണ ബാങ്കിലോ സൗത്ത് ഇന്ത്യൻ ബാങ്ക് ഫെഡറൽ ബാങ്ക് വിജയ ബാങ്ക് കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയ അംഗീകൃത ഷെഡ്യൂൾഡ് ബാങ്കുകളിലെ പാസ്ബുക്ക് പകർപ്പും സമർപ്പിക്കണം. ഓരോ പദ്ധതിയും രജിസ്ട്രേഷൻ ഫീസ് പദ്ധതി ഗുണഭോക്ത ആയി തെരഞ്ഞെടുക്കപ്പെട്ടാൽ നൽകേണ്ടതുണ്ട്.

2021- 22 വർഷത്തെ ക്ഷീരവികസന വകുപ്പ് തീറ്റപ്പുൽകൃഷി പദ്ധതികൾ

20 സെന്റും അതിൽ കൂടുതലും - സ്വന്തമായോ മൂന്നുവർഷത്തെ പാട്ടക്കരാർ ചമച്ച ഭൂമിയിലോ കൃഷി ചെയ്യാം.ഒരു സെറ്റിന് 50 രൂപ സബ്സിഡി ലഭിക്കും. 11 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. സങ്കര നേപ്പിയർ പുൽകട സൗജന്യമായി ക്ഷീരവികസന വകുപ്പ് വിതരണം ചെയ്യും.

തരിശുനില തീറ്റപ്പുൽകൃഷി

ഒരു ഹെക്ടർ സ്ഥലം സ്വന്തമായോ മൂന്നുവർഷത്തെ പാട്ടക്കരാർ ചമച്ച ഭൂമിയിലോ ചെയ്യാം.
93,007 രൂപ സബ്സിഡി ലഭിക്കും. 180 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. സങ്കര നേപ്പിയർ പുൽകട ഉപയോഗിച്ച് കൃഷി ചെയ്യണം. കൃഷി ചെയ്യുന്നതിന് ആവശ്യമായ പുൽകട സ്വന്തം നിലയിൽ കണ്ടെത്തണം. കുറഞ്ഞത് ഒരു ഏക്കർ വീതമുള്ള പ്ലോട്ടുകൾ ആയിരിക്കണം.

ഇറിഗേഷൻ അസിസ്റ്റൻസ് ( ഒരു ഏക്കറിൽ താഴെ )- സബ്സിഡി പതിനായിരം രൂപ ( കുറഞ്ഞത് ഇരുപതിനായിരം രൂപ ചെലവഴിക്കണം )- തീറ്റപ്പുൽ കൃഷി തോട്ടം നനയ്ക്കുന്നതിന് ആവശ്യമായ മോട്ടോർ, പൈപ്പ് ലൈൻ, സ്പ്രിംഗ്ലർ എന്നിവ സ്ഥാപിക്കണം.

ഇറിഗേഷൻ അസിസ്റ്റൻ സ് ( ഒരു ഏക്കറിന് മുകളിൽ )- സബ്സിഡി 25000 രൂപ ( കുറഞ്ഞത് അമ്പതിനായിരം രൂപ ചെലവഴിക്കണം )തീറ്റപ്പുൽ കൃഷി തോട്ടം നനയ്ക്കുന്നതിന് ആവശ്യമായ മോട്ടോർ, പൈപ്പ് ലൈൻ, സ്പ്രിംഗ്ലർ എന്നിവ സ്ഥാപിക്കണം.

ഫോഡർ മെക്ക നൈസേഷൻ ( ചാഫ് കട്ടർ)-സബ്സിഡി പതിനായിരം രൂപ ( കുറഞ്ഞത് ഇരുപതിനായിരം രൂപ ചെലവഴിക്കണം )

തീറ്റപ്പുൽ വിതരണം (DCS- ക്ഷീരസംഘം /SHG /Women ഗ്രൂപ്പ്‌ )- -സബ്സിഡി 75,000 രൂപ ( കുറഞ്ഞത് ഒരു ലക്ഷം രൂപ ചെലവഴിക്കണം - ഇത് പുൽ നടീൽ, ഇലക്ട്രോണിക് തൂക്ക മെഷീൻ, ചാഫ് കട്ടർ തുടങ്ങിയവക്കായി ചെലവഴിക്കാം )

Low cost ഹൈഡ്രോപോണിക്സ് -സബ്സിഡി 82,000 രൂപ ( കുറഞ്ഞത് 1,00,000 രൂപ ചെലവഴിക്കണം.

ചോളം കൃഷി- ഒരു ഏക്കർ സ്ഥലത്ത് കൃഷിചെയ്യുന്നതിന് 15,330 രൂപ സബ്സിഡി ലഭിക്കും. ചോള വിത്ത് ക്ഷീരവികസന വകുപ്പ് സൗജന്യമായി നൽകും.

പദ്ധതിക്കുള്ള അപേക്ഷകൾ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ നിന്നോ അടുത്തുള്ള ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡ് റേഷൻ കാർഡ് ഭൂമി നികുതി ശീട്ട്( പാട്ടഭൂമിയിൽ ആണ് കൃഷി ചെയ്യുന്നതെങ്കിൽ 200 രൂപ മുദ്രപത്രത്തിൽ ചമച്ച പാട്ടക്കരാർ ) ഇവയുടെ പകർപ്പുകളും അപേക്ഷകന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ സംസ്ഥാന സഹകരണ ബാങ്കിലോ സൗത്ത് ഇന്ത്യൻ ബാങ്ക് ഫെഡറൽ ബാങ്ക് വിജയ ബാങ്ക് കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയ അംഗീകൃത ഷെഡ്യൂൾഡ് ബാങ്കുകളിലെ പാസ്ബുക്ക് പകർപ്പും സമർപ്പിക്കണം. ഓരോ പദ്ധതിക്കുമുള്ള രജിസ്ട്രേഷൻ ഫീസ് പദ്ധതി ഗുണഭോക്ത ആയി തെരഞ്ഞെടുക്കപ്പെട്ടാൽ നൽകേണ്ടതുണ്ട്

എം. വി. ജയൻ
ക്ഷീര വികസന ഓഫീസർ എടക്കാട് 9447852530

English Summary: For cows subsidy from rs 35000 to four lakhs
Published on: 16 June 2021, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now