വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ഇവയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ടു പാലിക്കേണ്ട നിയമമാണിത്. ഈ നിയമപ്രകാരം, ഭക്ഷ്യ വ്യാപാരികൾക്കും ഭക്ഷ്യ ഉൽപാദകർക്കും വിതരണക്കാർക്കും ഇറക്കുമതിക്കാർക്കും നിർബന്ധിത രജിസ്ട്രേഷൻ /ലൈസൻസ് ആവശ്യമാണ്. കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ പോലുള്ള ഭക്ഷണ സാധനങ്ങൾ വീടുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും വകുപ്പിന്റെ -രജിസ്ട്രേഷൻ നിർബന്ധം ആണ്.
വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപ മുതൽ 20 കോടിരൂപ വരെ ഉള്ള സ്ഥാപനങ്ങൾ, സംസ്ഥാനത്തിനകത്തു മാത്രം വിപണനം നടത്തുന്ന സ്ഥാപനങ്ങൾ, പ്രതിദിനഉത്പാദനം 100 കിലോ അഥവാ 100 ലിറ്റർ അധികരിച്ചാൽ, പാലാണെങ്കിൽ 500 ലിറ്റർ പ്രതിദിന ഉത്പാദനം, സംഭരണം കവിഞ്ഞവർ, കാറ്ററിങ് യൂണിറ്റുകൾ എന്നിവർ സ്റ്റേറ്റ് ലൈസൻസ് എടുക്കേണ്ടതുണ്ട്.
20 കോടിക്ക് മുകളിൽ വിറ്റുവരവ് ഉള്ളവരും, കയറ്റുമതി ഇറക്കു മതി സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, സംസ്ഥാനാന്തര വിപണനം നടത്തുന്നതുമായ സ്ഥാപനങ്ങൾ എന്നിവർ സെൻട്രൽ ലൈസൻസ് എടുക്കണം.
എങ്ങനെ അപേക്ഷിക്കാം
ഓൺലൈനായി മാത്രം - FoSCoS - FSSAI /www.kswift.kerala.gov.in
രജിസ്ട്രേഷൻ വാർഷിക ഫീസ് 100 രൂപ
സ്റ്റേറ്റ് ലൈസൻസ് വാർഷിക ഫീസ് 2000 രൂപ മുതൽ 5000 രൂപവരെ
സെൻട്രൽ ലൈസൻസ് വാർഷിക ഫീസ് 7500 രൂപ
ഫോട്ടോ, തിരിച്ചറിയൽ കാർഡ്, സ്ഥാപനത്തിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷപ്പെടുത്തിയ പകർപ്പ്
ലൈസൻസിനു തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് എന്നിവ കൂടി അധികമായി നൽകണം. പരിശോധന ആവശ്യം ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 7 ദിവസത്തിനുള്ളിലും പരിശോധന വേണ്ടവ 30 ദിവസം കൊണ്ടും ലഭ്യമാക്കണം.
ബാധകമായ വ്യവസായങ്ങൾ
കുടിവെള്ള നിർമ്മാണം, പലഹാര നിർമ്മാണം, ക്യാന്റീൻ, ഹോട്ടൽ, ഭക്ഷ്യ സംസ്കരണം, ഫ്ലോർ മിൽ, ഓയിൽ മിൽ, ഐസ് പ്ലാൻറ്, റൈസ് മിൽ, ഭക്ഷ്യ ഉത്പന്നങ്ങൾ റീ പായ്ക്ക് ചെയ്യുന്ന സംരംഭങ്ങൾ തുടങ്ങിയവ.