കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന Direct Benefit Transfer (DBT) in Agricultural Mechanization - SMAM പദ്ധതിയിൽ വിവിധതരം കാർഷികയന്ത്രങ്ങൾക്കും (Agriculture Machinery) കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ലഭ്യമാണ്.
വിവിധ സബ്‌സിഡി നിരക്കുകൾ (Different subsidy rates)
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന Direct Benefit Transfer (DBT) in Agricultural Mechanization - SMAM പദ്ധതിയിൽ വിവിധതരം കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ലഭ്യമാണ്.
കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റുകൾക്ക് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.
ചെറിയ ഗാർഡൻ ടൂൾസ് , മൺവെട്ടി, വീൽ ബാരോ ,അലുമിനിയം ഏണി , ബ്രഷ് കട്ടർ , ചെയിൻ സോ , സ്‌പ്രെയർ , മരം കോതുന്ന യന്ത്രം , ചാഫ് കട്ടർ , നെല്ല് മെതയ്ക്കുന്ന യന്ത്രം , വിനോവർ , റീപ്പർ , ഗാർഡൻ ടില്ലർ ,തെങ്ങുകയറ്റ യന്ത്രം അടക്ക പറിക്കുന്ന യന്ത്രം, ട്രാക്ടർ , കാമ്പയിൻ ഹാർവെസ്റ്റർ തുടങ്ങി വിവിധയിനം പ്രൊഡക്ടുകൾക്ക് സബ്സിഡി നിലവിൽ ലഭ്യമാണ്. വരും മാസങ്ങളിൽ പമ്പ് സെറ്റുകൾക്കും സബ്സിഡി ലഭ്യമാവും.
നിങ്ങൾക്ക് സ്വന്തമായോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോടോ, കുടുംബാങ്ങളോടോ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരോടോ ഈ വിവരങ്ങൾ ഷെയർ ചെയ്യാവുന്നതാണ്.
www.agrimachinery.nic.in എന്ന വെബ്‌സൈറ്റിൽ കയറി Farmer റെജിസ്ട്രേഷൻ Aadhar നമ്പർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിന് ശേഷം താഴെ പറയുന്ന രേഖകൾ (200kb sizeൽ താഴെ) ഓൺലൈനായി upload ചെയ്യേണ്ടതാണ്.
1.Aadhar 2.Photo 3.PAN 4.Bank passbook first page 5.Driving license/Passport etc. 6.നികുതി receipt (Land details - record of right).