Updated on: 4 December, 2020 11:18 PM IST

അക്രാവ് (Botanical name - Acmella calva)  നനവാർന്ന പ്രദേശങ്ങളിലും വഴിയോരങ്ങളിലും കൃഷിയിടങ്ങളിലും കള സസ്യമായി കാണപ്പെടുന്നു. ചെറുമഞ്ഞകട്ട പൂക്കൾ മൊട്ടു പോലെ കാണപ്പെടുന്നതാണ്. പല കാലത്തും തിരിച്ചറിയിൽ തെറ്റിദ്ധരിക്കപ്പെട്ട ഔഷധങ്ങളിൽ ഇതിനെയും ഉൾപ്പെടുത്താം. വേനപ്പച്ച എന്ന് സസ്യത്തിൽ ഇളം മഞ്ഞ പൂവുള്ള സങ്കരയിനം അക്രാവിനോട് സാദൃശ്യമുള്ളതാണ്. അക്രാവിന്റെ പൂവിന് നല്ല എരിവും തിരുമ്മിയാൽ പുളിമാങ്ങയുടെയോ മഞ്ഞളിൻറെയോ കൂടിക്കലർന്ന ഗന്ധം ഉണ്ടാവും.

ചവച്ച് അരച്ചാൽ നാവിനു ചുണ്ടിനും പൊള്ളിയത് പോലെയും മരവിപ്പും അനുഭവ അനുഭവപ്പെടും. രക്തത്തെയും പിത്തത്തെയും ശുദ്ധീകരിക്കും. ഇതിൻറെ പൂക്കുല കഷായമാക്കി കവിൾ കൊള്ളുന്നത് മോണപഴുപ്പിനും നീരിനും ശമനമുണ്ടാക്കും. ഇലയും പൂവും തണ്ടും കൂടി താടിയെല്ലിന്റെ നീരിനും വേദനയ്ക്കും അരച്ചിടുന്നത് നന്ന് .

പൂവ് കടിച്ചു പിടിക്കുകയോ അരച്ച് കുഴമ്പ് രൂപത്തിൽ പല്ലിൻറെ ദ്വാരത്തിൽ വെക്കുകയോ ചെയ്യുന്നത് പല്ലുവേദനയ്ക്ക് ഉടൻ ആശ്വാസം ഉണ്ടാകും. മുറിവുകളിൽ അരച്ചു വെച്ചാൽ വേഗത്തിൽ ഉണങ്ങും. സമൂലം എടുത്ത് ചിറ്റരത്തയും വയമ്പ്, കുരുമുളക്, മല്ലിയും ചേർത്ത് കഷായമാക്കി സേവിച്ചാൽ വാതജ്വരത്തിനും കഫദോഷങ്ങൾക്കും, വായുവിൻ ഗതിമാറ്റത്തിനും ശമനമുണ്ടാകും. കൂടാതെ രുചി ഉണ്ടാക്കുന്നതും ആണ്.

English Summary: for toothache a new herb
Published on: 26 December 2019, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now