വന്യജീവി ആക്രമണം: നഷ്ടപരിഹാര അപേക്ഷ ഓൺലൈൻ
വന്യജീവി ആക്രമണങ്ങൾക്ക് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈൻ വഴി സമർപ്പിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
ഇ-ഡിസ്ട്രിക്ട് സൈറ്റിലൂടെയോ, അക്ഷയ കേന്ദ്രങ്ങൾ, വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerrala.gov.in, https://edistrict.kerala.gov.in എന്നിവ മുഖേനയോ അപേക്ഷ നൽകാം.
ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷം രൂപയും, സ്ഥിരം അംഗഭംഗം സംഭവിച്ചാൽ 2 ലക്ഷം രൂപയും പരുക്കിന് 1 ലക്ഷം രൂപയും നൽകും.
പട്ടിക വർഗ വിഭാഗത്തിൽപെടുന്നവർക്ക് സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ചികിത്സാ ചെലവും നഷ്ട പരിഹാരമായി നൽകും. കൃഷിനാശം, വീട്, കന്നുകാലി നഷ്ടം എന്നിവ.