നമ്മുടെ ജന്മനാട് പിറവി എടുത്തിട്ട് ഇന്നേക്ക് 64 വർഷങ്ങളായി. 1956 നവംബർ 1 മലയാളഭാഷയെ അകമഴിഞ്ഞ് സ്നേഹിച്ചവരുടെ പ്രയത്നഫലമായി കേരളമെന്ന ദൈവത്തിൻറെ സ്വന്തം നാട് ഒരു കുടക്കീഴിൽ വന്ന ദിനം. നാട്ടുരാജ്യങ്ങളുടെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി നവംബർ ഒന്നിന് മലയാളം ആദ്യമായി നമ്മളെ നോക്കി പുഞ്ചിരി തൂകി. ആ സഫലതയുടെ കാത്തിരിപ്പിന്റെ ദിനത്തെ ഇന്ന് മലയാളി മങ്കമാർ സെറ്റുമുണ്ട് ചാരുതയിൽ മുക്കിയും പുരുഷകേസരികൾ കോടി മുണ്ടിന്റെ വർണ്ണങ്ങളിൽ പകർത്തിയും കൊണ്ടാടുന്നു. മലയാളി എന്ന വികാരം സിരകളിൽ നിറയുന്ന ദിനമാണിന്ന്. വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ ദൈവം അനുഗ്രഹിക്കപ്പെട്ട നാടാണ് നമ്മുടെ. ഇക്കാരണം തന്നെയാവാം നാം സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ കേരളം ഉൾപ്പെടുത്തിയതിന്റെ പിന്നിലെ രഹസ്യവും. കേരളത്തിൽ കാണുന്ന ഈ പ്രകൃതി ലാവണ്യം തന്നെയാണ് വിദേശ ജനതയെ പോലും ഇങ്ങോട്ട് ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ ടൂറിസമെന്ന വൻ വ്യവസായ സാധ്യത നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി നിലകൊള്ളുന്നു.
On 1 November 1956, the taluk of Kasargod in the South Kanara district of Madras, the Malabar district of Madras, and Travancore-Cochin, without four southern taluks (which joined Tamil Nadu), merged to form the state of Kerala under the States Reorganisation Act.
സാമ്പത്തിക സാമൂഹിക മേഖലകളിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ ലോകോത്തര തലത്തിൽ വരെ ശ്രദ്ധനേടി. ആധുനികതയുടെയും വിദ്യാഭ്യാസത്തെയും സ്വാധീനം തന്നെയാണ് കേരളത്തിൻറെ ബഹുദൂരം വളർച്ചയ്ക്കു പിന്നിലുള്ള ഘടകം. സാക്ഷരത,ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ "കേരള മോഡൽ" എന്ന പേരിൽ പല ലോകോത്തര രാജ്യാന്തര തലത്തിലെ സാമൂഹിക ശാസ്ത്രജ്ഞൻ പഠനത്തിന് വിധേയമാക്കി എന്നത് നമ്മുടെ നാടിൻറെ മഹിമ വാനോളം ഉയർത്തുന്ന കാര്യമാണ്. സാക്ഷരതയുടെ കാര്യത്തിൽ ഇന്നുവരെയും ഭാരതത്തിലെ ഒരു സംസ്ഥാനത്തിനും നമ്മുടെ അടുത്തുവരെ എത്താൻ സാധിച്ചിട്ടില്ല എന്നത് പ്രശംസനീയമാണ്.കാർഷിക അഭിവൃദ്ധിയിലും കേരളം മുൻനിരയിൽ തന്നെ. കേരളീയ സംസ്കാരത്തിൻറെ മുഖമുദ്ര തന്നെ കൃഷിയാണ്. കേരങ്ങളുടെ നാട് എന്ന് ഒറ്റ പ്രയോഗത്തിൽ ഒതുങ്ങേണ്ടതല്ല നമ്മുടെ നാടിൻറെ മേന്മ. ഔഷധ സസ്യങ്ങളുടെയും സുഗന്ധവ്യജ്ഞനങ്ങളുടെയും കലവറയാണ് കേരളം. കർഷകരെ സമൂഹത്തിൻറെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ നടത്തുന്ന യജ്ഞങ്ങൾ വാക്കുകൾക്ക് അതീതമാണ്. രാജ്യത്ത് ഏറ്റവും മികച്ച ഭരണനിർവഹണം ഉള്ള സംസ്ഥാനം ആയും കേരളം ഈയിടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കർഷകരുടെ ഉന്നമനത്തിനുവേണ്ടി ആദ്യമായി ഭാരതത്തിൽ ക്ഷേമനിധി ബോർഡ് നടപ്പിലാക്കിയതും നമ്മുടെ നാട്ടിലാണ്.
മട്ടുപ്പാവ് കൃഷിയിലും പ്രകൃതി സൗഹൃദ കൃഷി രീതികളും ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളും നമ്മുടെ ഉൽപാദന മേഖലയെ ഇന്ന് അടക്കി വാഴുന്നു. നമ്മളുടെ കാർഷിക രീതികളും കാർഷികയന്ത്രങ്ങൾ ഉണ്ടായ മാറ്റങ്ങൾ നിർവചിക്കാൻ ആവാ തമാണ്. കൃഷിയെ ജീവിത സപര്യയുടെ ഭാഗമാക്കിയ ഒരു കൂട്ടം കൃഷി തൽപരരായ ജനതയാണ് ഇന്ന് നമ്മുടെ നാടിൻറെ അഭിമാനം. കൃഷിയെ സ്നേഹിക്കുന്നവർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കിട്ടുന്ന സ്വീകാര്യത ഇതിന് ഉത്തമ ഉദാഹരണമാണ്. വൈറ്റ് കോളർ ജോലി ഇഷ്ടപ്പെടുകയും അതിൽ തന്നെ മുന്നോട്ടു പോകുവാൻ തീരുമാനിക്കുകയും ചെയ്ത പലരും ഈ കോവിഡ് കാലത്ത് സ്വയംപര്യാപ്തതയുടെ മാധുര്യം നുകർന്നു. കൃഷി ഇഷ്ടപ്പെടുന്നവർക്കും കൃഷി ചെയ്യുന്നവർക്കും പുത്തൻ കാർഷിക രീതികളും പുത്തൻ അറിവുകളും നൽകാൻ കൃഷി ജാഗരൺ കുടുംബവും നിങ്ങളോട് ഒപ്പം എന്നും ഉണ്ടാവും.
ഞങ്ങളുടെ എല്ലാ അംഗങ്ങൾക്കും കൃഷി ജാഗരണിന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ...
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി