Health & Herbs

എരിക്കിന് ചില ഔഷധപ്രയോഗങ്ങൾ കൂടിയുണ്ട്..

ഒട്ടനവധി ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതൽ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നുണ്ട്. അത്തരത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എരിക്ക് (giant calotrope). എന്നാൽ ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല. എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ്. ഇന്ത്യയിലുടനീളം ഈ ഔഷധസസ്യത്തെ നമുക്ക് കാണാവുന്നതാണ്. വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ ഈ സസ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. പൊക്കിളിനു താഴെയുള്ള അസുഖങ്ങൾക്കാണ് ഇത് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പറയുന്നു. 

എരിക്ക്-ഔഷധപ്രയോഗങ്ങൾ

തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്. എരിക്കിന്റെ (erikk) കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി. എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതുപോലെ ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല  മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം. മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു. എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച  വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും.  നടുവേദന മാറുവാൻ ആയി എരിക്കിന് ഇല അരച്ച് എണ്ണയിലിട്ടു കാച്ചി അത് കിഴി പിടിച്ചാൽ മതി.  തേങ്ങാപ്പാലും എരുക്കിന്റെ നീരും ചേർത്ത് വെയിലത്തിട്ട് വറ്റിച്ച് എടുത്ത സത്ത്  ത്വക്കിൽ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ മാറും.

എരിക്കിന്റെ  ഇലയിട്ട്  തിളപ്പിച്ചാറ്റിയ വെള്ളം തടി കുറയ്ക്കുവാൻ നല്ലതാണ്. ഇതിന് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഉള്ള സവിശേഷ കഴിവുണ്ട്. മാത്രമല്ല ശരീരത്തിൽ കാണപ്പെടുന്ന ടോക്സിനുകൾ നീക്കം ചെയ്യാനും ഈ പ്രയോഗം ഫലവത്താണ്. ഈ വെള്ളം നിത്യേന സേവിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ  ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ  പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്. കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ  വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്. എരിക്കിനെ  ദൈവിക ചെടി ആയാണ് കണക്കാക്കപ്പെടുന്നത്. എരിക്കിന്റെ  പൂക്കൾ ശിവപൂജയ്ക്ക് കൂടുതലായി ഉപയോഗിക്കാറുണ്ട്. എരിക്കുമായി  ബന്ധപ്പെട്ട ഒട്ടനവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. എരിക്കിന്റെ  കിഴക്കോട്ടുള്ള വേര് ഗൃഹത്തിൽ വെച്ചാൽ ധനലാഭം  ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്ന ഒട്ടേറെപ്പേർ കേരളത്തിലുണ്ട്. എരുക്കിന്റെ വേര് കയ്യിൽ വെച്ചാലും വീട്ടിൽ വെച്ചാലും നല്ലതുമാത്രം വന്നുഭവിക്കുന്നു എന്ന് വിശ്വസിക്കുന്നു. അത്രയും ദൈവീക സാന്നിധ്യമാണ് എരുക്കിനെന്നു കരുതപ്പെടുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക


English Summary: Giant calotrope

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine