Updated on: 4 December, 2020 11:19 PM IST

കാർഷിക മേഖലയിൽ ഉല്പാദനവും സംസ്കരണവും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ   നിർമ്മാണവും വിപണനവും വിപണി ഒരുക്കുന്നതിനുള്ള കൂട്ടായ്മയുമാണ് ഫാർമേഴ്സ് പ്രൊഡ്യൂസർ  ഓർഗനൈസേഷൻ ( എഫ്. പി.ഒ) അഥവാ കാർഷിക ഉൽപ്പാദക കമ്പനികൾ .

കമ്പനി ആക്ട് പ്രകാരമാണ് രജിസ്ട്രേഷൻ 

ഓഹരി,. മൂലധനം. ,ഓഡിറ്റ് തുടങ്ങിയവയെല്ലാം വൻകിട കമ്പനികളുടേതിന് സമാനമാണ്. നബാർഡ്, SFAC ,സർക്കാർ കൃഷി - മൃഗ സംരക്ഷണ-മൽസ്യബന്ധന ഡിപ്പാർട്ടുമെൻ്റുകൾ, ഹോർട്ടികൾച്ചറൽ മിഷൻ ,മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് പ്രവർത്തനം നടത്തുന്നത്. ഇതിൻ്റെ ആഫീസ് സംവിധാനം വൻകിട കമ്പനികൾക്ക് തുല്യമാണ്.

ആദ്യത്തെ 3 വർഷവും ആഫീസ് വാടക, സ്റ്റാഫിൻ്റെ ശമ്പളം ,മറ്റ് ഭൗതിക സൗകര്യങ്ങൾ, പരിശീലനം എന്നിവയ്ക്കെല്ലാം SFAC യാണ് വഹിക്കുന്നത്. ഉൽപാദനം, പരിശീലനം, മാർക്കറ്റിംഗ്, കയറ്റുമതി തുടങ്ങിയവയാണ് FPO യുടെ പ്രാഥമിക ലക്ഷ്യങൾ. ഇതിനായി ഒരോ പ്രദേശത്തും 10 പേർ വീതം അടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിക്കും' (FlG) '

തുടക്കത്തിൽ 50 ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതായത് 500 പേരെ ഓഹരി ഉടമകളാക്കും. ഒരു ഓഹരി സർക്കാർ നിയമപ്രകാരം 2000 രൂപയാണ്. ഒരാൾക്ക് എത്ര ഓഹരി വേണമെങ്കിലും എടുക്കാം . കൊല്ലം FP0 യുടെ ചീഫ് പ്രമോട്ടിംഗ് ഏജൻസിയായ Ecoshop ൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ഒരോ അംഗവും REFUNDABLE ADVANCE ആയി 500 രൂപ വീതം നൽകണം .

നവംബർ 5 ന് മുൻപ് താൽപര്യമുള്ളവർ 500 രൂപ അടക്കേണ്ടതാണ്. കമ്പനി രജിസ്ട്രേഷൻ നടക്കുന്ന മുറക്ക് ഓഹരി തുകയായ 2000 രൂപയോ അതിൻ്റെ ഗുണിതങ്ങളോ നൽകണം. ഓഹരിക്ക് ആനുപാതികമായി ലാഭവിഹിതം ലഭിക്കും. ഒരോ അംഗത്തെയും ബഹുവിധ കാർഷിക ഉൽപാദനം .വിപണനം, മൂല്യവർധിത ഉൽപ്പന്നങൾ എന്നിവയുടെ മേഖലയിൽ ഉൾപ്പെടുത്തി വരുമാനം ലഭ്യമാക്കുക എന്നതാണ് FPO യുടെ ലക്ഷ്യം.

വിശദ വിവരങ്ങൾക്ക് Mob. 9447591973

English Summary: fpo members application invite
Published on: 30 October 2020, 03:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now