Updated on: 28 June, 2022 2:03 PM IST
മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള സൗജന്യ ബസ് സർവീസ് ജനശ്രദ്ധ നേടുന്നു

ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും സംയുക്തമായി നടപ്പിലാക്കിയ 'സമുദ്ര ബസ് സർവീസ്' തിരുവനന്തപുരത്ത് ജനകീയമാകുന്നു. മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് സൗജന്യ ബസ് യാത്രയ്ക്ക് അവസരമൊരുക്കുന്ന പദ്ധതിയാണിത്. മത്സ്യ വിപണന സൗകര്യം കൂടി പരിഗണിച്ചാണ് ബസ് കടന്നുപോകുന്ന റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ലോഫ്‌ളോർ ബസുകളാണ് കെഎസ്ആർടിസി സമുദ്ര പദ്ധതിക്കായി തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ട് തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

വിഴിഞ്ഞത്ത് നിന്ന് രണ്ടും പൂന്തുറയിൽ നിന്ന് ഒരു ബസും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഈ ബസുകളിൽ 15 മുതൽ 40 വരെ മത്സ്യ വിപണന തൊഴിലാളികൾ സഞ്ചരിക്കുന്നുണ്ട്.  ബസുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളി വനിതകൾ അമിത കൂലി, ശരിയായ സൗകര്യങ്ങളുടെ അപര്യാപ്തത ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത്തരം യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണാൻ സമുദ്ര പദ്ധതിയിലൂടെ കഴിയുന്നുണ്ട്.

തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് കച്ചവടത്തിനായി പോകുന്നുണ്ട്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സമുദ്ര പദ്ധതി വളരെയധികം പ്രയോജനം ചെയ്യും.

ഡീസൽ, സ്‌പെയർപാർട്‌സ്, ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ ഒരു ബസിന് പ്രതിവർഷം 24 ലക്ഷം രൂപ എന്ന കണക്കിൽ മൂന്ന് ബസുകൾക്ക് 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നൽകുന്നു. ഫിഷിംഗ് ഹാർബറുകളിൽ നിന്നും തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറ് മുതൽ പത്ത് വരെയാണ് ബസ് സർവീസുകൾ നടത്തുന്നത്. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ സാധിക്കും.

മത്സ്യക്കെട്ടുകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ലാറ്റ്‌ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർക്ക് ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പ് വെള്ളം സംഭരിക്കുന്നതിനുള്ള സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ഈ ബസുകളിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തനം മാതൃകയാക്കി വരുംവർഷങ്ങളിൽ പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

English Summary: Free bus service for fisherwomen is gaining popularity
Published on: 28 June 2022, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now