കാസർഗോഡ് :കുമ്പള കൃഷിഭവനില്‍ നിന്നും കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി ലഭിച്ചുവരുന്ന കര്‍ഷകര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് മാര്‍ച്ച് 20 നകം അപേക്ഷ പുതുക്കി നല്‍കണം.
2020-21 വര്‍ഷത്തെ നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, അവസാനമായി വന്ന കറന്റ് ബില്ലിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9383472315.
30 സെന്റില്‍ കുറയാത്ത സ്വന്തം ഭൂമിയില്‍ കൃഷിയിറക്കിയ ചെറുകിട നാമമാത്ര കര്‍ഷ കര്‍ക്ക് പ്രത്യേകമായി കോടി കണക്കിന് രൂപയുടെ സൗജന്യ വൈദ്യുതി ലഭ്യമാക്കിയാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനം. മറ്റ് മാതൃകാ പദ്ധതികള്‍ക്കൊപ്പമാണ് സൗജന്യ വൈദ്യുതി സേവനം.
30 സെന്റില്‍ കുറയാത്ത സ്വന്തം ഭൂമിയില്‍ ചുരുങ്ങിയത് 75 ശതമാനവും കൃഷിയിറക്കി യവര്‍ക്കാണ് ആനുകൂല്യം.ജില്ലയില്‍ നിലവില്‍ 34,296 ഗുണഭോക്താക്കളാണുള്ളത്.
പച്ചക്കറി കൃഷി 10 സെന്റില്‍ കുറയരുതെന്നും വെറ്റില കൃഷി ചുരുങ്ങിയത് അഞ്ച് സെന്റി ലെങ്കിലും വേണമെന്നുമാണ് സൗജന്യ വൈദ്യുതിയ്ക്കുള്ള നിബന്ധന. എന്നാല്‍ രണ്ട് ഹെക്ടര്‍ വരെയുള്ള എല്ലാ കാര്‍ഷിക വിളകള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നെല്‍കൃഷി ചെയ്യുകയാണെങ്കില്‍ ഭൂമിയ്ക്ക് പരിധിയില്ല. 2015 മുതല്‍ ഒരു സെന്റ് മുതല്‍ 10 സെന്റ് വരെ വിസ്ത്യതിയിലുള്ള പോളി ഹൗസുകള്‍ക്കും സൗജന്യ വൈദ്യുതി നല്‍കുന്നുണ്ട്.