1. News

ഉള്ളിത്തൊലിയിൽ നിന്നും വൈദ്യുതി

ഉള്ളി പൊളിക്കുമ്പോൾ കരയാത്തവരായി ആരുമില്ല. എന്നാൽ അടുക്കളയിൽനിന്ന്‌ വേണ്ടാതെ പുറംതള്ളുന്ന ഉള്ളിത്തൊലിയിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ കഴിയുമെന്ന് .ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘം പറയുന്നു.

KJ Staff
ഉള്ളി പൊളിക്കുമ്പോൾ കരയാത്തവരായി ആരുമില്ല. എന്നാൽ  അടുക്കളയിൽനിന്ന്‌ വേണ്ടാതെ പുറംതള്ളുന്ന  ഉള്ളിത്തൊലിയിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘം പറയുന്നു.ഖരഗ്‌പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌  ഓഫ്‌ ടെക്‌നോളജി (ഐ.എ.ടി-കെ.)യിലെ ഒരു സംഘം ഗവേഷകർ, ദക്ഷിണകൊറിയയിൽനിന്നുള്ള ശാസ്ത്രജ്ഞരുമായി ചേർന്നാണ്‌ ഈ പഠനം നടത്തിയത്‌.  സ്വയം അണിനിരത്തപ്പെട്ട സെല്ലുലോസ്‌ തന്മാത്രകൾകൊണ്ട്‌ നിർമിതമാണ്‌ ഉള്ളിത്തൊലി...

ഉള്ളിത്തൊലിയിൽ മാറ്റങ്ങൾ വരുത്തി ഇവർ രൂപപ്പെടുത്തിയ ‘നാനോ ജനറേറ്ററുകൾക്ക്’ വൈദ്യുതി.ഉത്പാദിപ്പിക്കാനുള്ള കരുത്തുണ്ട്. ചലനം, സ്പർശം തുടങ്ങിയവയിൽ നിന്നുള്ള ലഘുമർദം മൂലം വസ്തുക്കളിൽ വൈദ്യുതി ഉണ്ടാകുന്നതാണു ‘പീസോ ഇലക്ട്രിസിറ്റി’. ഇന്ന്‌ വിപണിയിൽ ലഭിക്കുന്ന പീസോ ഇലക്‌ട്രിക്‌ പദാർത്ഥങ്ങൾ പലതും  വിഷപ്രഭാവമുള്ളതും ജൈവവ്യൂഹങ്ങളുമായി ഒത്തുചേർന്നു പോകാത്തതുമാണ്‌. .കൂടാതെ അവയുടെ നിർമാണപ്രക്രിയ അതിസങ്കീർണവുമാകുന്നു.

ഒരു ഉള്ളിത്തൊലിയിൽ നിന്നുണ്ടാക്കുന്ന നാനോജനറേറ്ററിൽ വിരൽ തൊട്ടാൽ 30 എൽഇഡി ബൾബുകൾ കത്തിക്കാൻ വേണ്ട വൈദ്യുതി കിട്ടുമെന്നാണു ശാസ്ത്രജ്ഞരുടെ അവകാശവാദം..അത്തരം ആറ്‌ യൂണിറ്റുകൾ നിരയായി ഇണക്കിയാൽ 106 വോൾട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാം.  ശ്രദ്ധയോടെ, വേണ്ടവിധം രൂപകല്പന ചെയ്താൽ ഏതൊരു ചലനവും പീസോ ഇലക്‌ട്രിക്‌.വൈദ്യുതിയുടെ സ്രോതസായി മാറ്റാം.  ഉദാഹരണം: നടത്തം, ഓട്ടം, ചാട്ടം, നൃത്തം, ട്രെഡ്‌മിൽ പരിശീലനം തുടങ്ങിയവ.സ്മാർട്ട്‌  ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിൽ മാത്രമല്ല, വൻ യന്ത്രങ്ങളിലും ഉള്ളിത്തൊലി പീസോ ഇലക്‌ട്രിക്‌ ജനറേറ്ററുകൾ ഉപയോഗിക്കുന്ന കാലം വിദൂരമല്ല.

ഇത്തരം നാനോ ജനറേറ്ററുകൾ ട്രെഡ്മില്ലിലോ, ഡാൻസ് ഫ്ലോറിലോ , ഷൂവിൻ്റെ  സോളിലോ സ്ഥാപിച്ചാൽ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കു.മെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശബ്ദം തിരിച്ചറിയുന്ന വോയ്സ് റെകഗ്‌നിഷൻ സാങ്കേതികവിദ്യയിലും ഇവ സഹായകമാകും .വൈദ്യുതിയെത്താത്ത ഇന്ത്യയിലെ ഗ്രാമങ്ങൾ വൈദ്യുതീകരിക്കാൻ ഇത്തരം പീസോ ഇലക്‌ട്രിക്‌ ജനറേറ്ററുകൾ ഉപയോഗിക്കാമെന്ന്‌   ഗവേഷകസംഘത്തിലെ ഒരംഗമായ ഖരക്‌പുർ ഐ.ഐ.ടി.
English Summary: Electricity from Onion peel

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters