1. സംസ്ഥാനത്ത് തുടർച്ചയായി 3 മാസത്തോളം റേഷൻ വാങ്ങാതിരുന്ന 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി, ആനുകൂല്യം ലഭിച്ച് കൊണ്ടിരുന്ന ഇവരെ ആനുകൂല്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്, ഇനി ആനുകൂല്യം ലഭ്യമാക്കണമെന്നുണ്ടെങ്കിൽ പുതിയതായി അപേക്ഷകൾ സമർപ്പിക്കേണ്ടി വരും, എന്നിരുന്നാലും റേഷൻ വാങ്ങുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ റേഷൻ കാർഡ് പുതുക്കി നൽകുകയുള്ളു. കേന്ദ്ര സംസ്ഥാനങ്ങളുടെ ആനുകൂല്യ റേഷൻ വിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോൾഡ്, നോൺ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗത്തിൽ പെടുന്ന റേഷൻ ഉടമകളുടെ ആനുകൂല്യങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ പിടക്കോഴിക്കുഞ്ഞുങ്ങൾ 25 രൂപ നിരക്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ വിൽപനയ്ക്ക് ലഭ്യമാണ്. വാങ്ങാൻ താല്പര്യമുള്ളവർ ഫോണിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 0479 -2452277.
3. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്. ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുത്. സൂര്യാഘാതത്തിലൂടെ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണം.
4. യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പല സ്ഥലങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മാർച്ച് മാസം രണ്ടാമത്തെ ആഴ്ചിയിൽ യുഎഇയിൽ ദിവസങ്ങളോളം കനത്ത മഴ ലഭിച്ചിരുന്നു.