കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കുന്നതിന് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്(എന്‍എഫ്എല്‍) അഞ്ച് മൊബൈല്‍ മണ്ണ് പരിശോധന ലാബുകള്‍ ആരംഭിച്ചു. രാജ്യത്തെ മണ്ണ് പരിശോധന സംവിധാനങ്ങള്‍ വിപുലപ്പെടുത്തി, അനുയോജ്യമായ രാസവള ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
നോയിഡയിലെ എന്‍എഫ്എല്‍ കോര്‍പ്പറേറ്റ് ഓഫീസ് പരിസരത്ത് എന്‍എഫ്എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ വി. എന്‍. ദത്ത് മൊബൈല്‍ ലാബുകളിലൊന്ന് ഫ്ളാഗ് ഓഫ് ചെയ്തു. എന്‍എഫ്എല്‍ ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
അത്യാധുനിക മണ്ണ് പരിശോധന യന്ത്രങ്ങളുള്ള ഈ മൊബൈല്‍ ലാബുകള്‍ മണ്ണിന്റെ മാക്രോ, മൈക്രോ പോഷകങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്യും. വിവിധ കാര്‍ഷിക വിഷയങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കുന്നതിന് ഓഡിയോ-വിഷ്വല്‍ സംവിധാനവും ലാബുകളിലുണ്ട്.
മൊബൈല്‍ ലാബുകള്‍ക്ക് പുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സ്ഥിര മണ്ണ് പരിശോധന ലാബുകളും എന്എഫ്എല്ലിനുണ്ട്.
Mobile soil testing lab by NFL
Free testing of soil samples at the door step of farmers
To give further boost to the Soil Testing facility in the country for promoting appropriate use of fertilizers, NFL has launched five Mobile Soil Testing Labs for testing the soil samples at the doorstep of farmers free of cost.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്- കാഴ്ചയിലും, ഗുണത്തിലും വരുമാനത്തിലും വേറിട്ടുനിൽക്കുന്ന തെക്കൻകുരുമുളക്.