Updated on: 20 October, 2021 11:07 AM IST
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നാലു മാസത്തിന് മുകളില്‍ പ്രായമുളള പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നു. നവംബര്‍ മൂന്ന് വരെയാണ് സംസ്ഥാനത്തൊട്ടാകെയുള്ള കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പ് കുത്തിവെയ്പ്പ് നടത്തുന്നത്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്.

എല്ലാ കര്‍ഷകരും ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ തങ്ങളുടെ പശുക്കളേയും എരുമകളേയും സൗജന്യ പ്രതിരോധ കുത്തിവെയ്പ്പിന്   വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാനാണ് നിർദേശം.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ രണ്ടാഴ്ച്ച മുൻപാണ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.

എന്താണ് കുളമ്പുരോഗം?

കേരളത്തിൽ കന്നുകാലി കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കുളമ്പുരോഗം. കുതിര ഒഴികെ പശു, ആട്, എരുമ, പന്നി, ആന, ചെമ്മരിയാട് തുടങ്ങിയ ഇരട്ടക്കുളമ്പുകളുള്ള മൃഗങ്ങളിലാണ് ഈ സാംക്രമിക രോഗം കണ്ടുവരുന്നത്.   

രോഗലക്ഷണങ്ങ

1040 ഫാരൻഹീറ്റ്‌ മുതൽ 1060 ഫാരൻഹീറ്റ്‌ വരെ ശക്തിയായ പനി, മൂക്കൊലിപ്പ്, ഉമിനീര്‍ ധാരധാരയായി ഒഴുകി കൊണ്ടിരിക്കുക എന്നിവയാണ് കുളമ്പുരോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ. കന്നുകാലികൾ തീറ്റയെടുക്കാനും അയവിറക്കാനും ബുദ്ധിമുട്ട് നേരിടുക, പാലുല്‍പ്പാദനത്തിലെ കുറവ് എന്നിവയും പ്രാരംഭലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം വായിലും മൂക്കിലും കുളമ്പുകൾക്കിടയിലും ചെറിയ കുമിളകൾ രൂപപ്പെടുകയും ഇത് പൊട്ടി വ്രണങ്ങളാകുകയും ചെയ്യും. ഗർഭിണികളിൽ കുളമ്പുരോഗം ഗർഭം അലസുന്നത്തിനും കാരണമായേക്കും. ഈ രോഗം മൂർഛിച്ചാൽ കുളമ്പ് ഊരിപ്പോകാനും അകിടിന്റെ ഭാഗങ്ങൾ അടർന്നു പോകുന്നതിനും ഇടയാകും.

എങ്ങനെ പ്രതിരോധിക്കാം

പിക്കോര്‍ണാ വൈറിഡേ എന്ന കുടുംബത്തിലെ എ വൈറസ് ജനുസ്സിലുള്ള ഏഴു തരം വൈറസുകളില്‍ ഒ, എ, സി, ഏഷ്യ 1 എന്നിങ്ങനെ നാല് തരം വൈറസുകളാണ് ഇന്ത്യയിലെ കന്നുകാലികളിൽ രോഗത്തിന് കാരണമാകുന്നത്. എന്നാൽ ഈ വൈറസുകൾ തമ്മിൽ പരസ്പരം ബന്ധമില്ലാത്തതിനാൽ ഓരോന്നും വെവ്വേറെ കുളമ്പുരോഗമാണ് ഉണ്ടാക്കുന്നത്. അതിനാൽ പ്രതിരോധ മരുന്നുകൾ ഉണ്ടാക്കുമ്പോൾ ഓരോ വൈറസ്സിനും എതിരെയുള്ള ഘടകങ്ങൾ അതിൽ ഉൾപ്പെടുത്തുന്നു.

കൃത്യമായ ഇടവേളകളില്‍ തന്നെ കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നതാണ് ഈ വൈറസ് രോഗത്തിനെതിരെയുള്ള ഫലപ്രദമായ പ്രതിവിധി.

കുത്തിവെയ്പ്പിന് വിധേയമാക്കുന്ന കന്നുകാലികൾ ആരോഗ്യമുള്ളവയാണ് എന്ന് ഉറപ്പുവരുത്തണം. കുത്തിവെയ്പ്പിന് രണ്ട് ആഴ്ച്ചകള്‍ക്ക് മുൻപ് വിരമരുന്ന് നല്‍കണം. ഇവയുടെ ശരീര തൂക്കം അനുസരിച്ചായിരിക്കണം വിരമരുന്ന് നൽകേണ്ടത്.

മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ളവയെയാണ് കുത്തിവെയ്പ്പിന് വിധേയമാക്കേണ്ടത്. ചെന പിടിച്ച് ഏഴു മാസം കഴിഞ്ഞവയ്ക്ക് പ്രസവത്തിന് ഒരു മാസത്തിന് ശേഷം കുത്തിവെയ്പ്പ് നൽകണം.

പാലുത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കാനായി മുന്നേറുകയാണെന്നും കന്നുകാലികളുടെ ആരോഗ്യം അതിനാൽ വലിയ പ്രധാന്യമർഹിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ആദ്യം നടന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവേളയിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി ക്ഷീരകർഷകർ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ചടങ്ങിൽ അറിയിച്ചു.

English Summary: Free vaccines to cow's trotters diseases
Published on: 20 October 2021, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now