ഗ്രാമങ്ങളിലുള്ള കർഷകർക്കും പത്രപ്രവർത്തകരാൻ സാധിക്കുന്ന കൃഷി ജാഗരൻ്റെ സംരഭമാണ് ‘ഫാർമർ ദി ജേർണലിസ്റ്റ്’.
ചിലപ്പോഴെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് വിഷയത്തിൽ പരിജ്ഞാനം കുറവായത് കൊണ്ട് തന്നെ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മുന്നോട്ട് കൊണ്ട് വരാൻ സാധിക്കുന്നില്ല.
അത്കൊണ്ട് തന്നെ ‘ഫാർമർ ദി ജേർണലിസ്റ്റ്’ എന്ന സംരംഭത്തിന്റെ കീഴിൽ, കൃഷി ജാഗരൺ ഏറ്റവും മികച്ച കർഷകർക്ക് പത്രപ്രവർത്തകരാകുന്നതിന് പരിശീലനം നൽകുന്നു. അതിലൂടെ അവരുടെ ശരിയായ പ്രശ്നങ്ങൾ പുറം ലോകത്തിലേക്ക് എത്തിക്കുന്നു.
നിയമാനുസൃത സർക്കാർ സ്ഥാപനങ്ങളിലേക്കും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അറിവും ആശങ്കകളും കൈമാറാൻ, പരിശീലനം ലഭിച്ച FTJ കർഷകർക്ക് സാധിക്കും. അവർ ഗ്രാമത്തിലെ മാധ്യമപ്രവർത്തകരായിരിക്കും.
അത്തരമൊരു സാഹചര്യത്തിൽ ജൂലൈ 15 വെള്ളിയാഴ്ച്ച കൃഷി ജാഗരൺ ഒരു തത്സമയ ഓറിയന്റേഷൻ നടത്തി. കർഷകരുടെ കാഴ്ചപ്പാട് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, അവർക്ക് അവസരങ്ങൾ നൽകുക, കാർഷികവൃത്തിയിൽ അവർ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുക എന്നിവയായിരുന്നു ഓൺലൈൻ ഇവന്റിന്റെ ലക്ഷ്യം. ഇന്ത്യയിലെമ്പാടുമുള്ള നൂറിലധികം കർഷകരാണ് ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തത്.
ഹിന്ദിയുടെ Content Manager ആയ ശ്രുതി ജോഷി നിഗം ആരംഭിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ സ്പീക്കർമാരെയും സ്വാഗതം ചെയ്യുകയും ചെയ്തു.
തുടർന്ന് കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം.സി. ഡൊമിനിക് കർഷകരുമായി ആശയങ്ങൾ കൈമാറുകയും, മാർഗനിർദേശവും പിന്തുണയും നൽകി അതിലൂടെ അവർക്ക് വിജയത്തിന്റെ ദിശയിൽ മുന്നേറാൻ സാധിക്കുകയും ചെയ്യുക എന്നതാണ് പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലെ തന്റെ ആശയമെന്ന് ഡൊമിനിക് വിശദീകരിച്ചു.
കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, കാർഷിക മേഖല കർഷകർക്ക് കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ 25 വർഷം മുമ്പ് കൃഷിജാഗരൺ ആരംഭിച്ചതെന്ന് ഡൊമിനിക് പങ്കുവെച്ചു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, കർഷകർക്ക് ശരിയായ നൈപുണ്യവും പരിശീലനവും നൽകിയാൽ, അവർക്ക് ശരിയായ രീതിയിൽ മുന്നോട്ട് പോകുവാൻ കഴിയും.
FTJ യുടെ സഹായത്തോടെ, പരിശീലന പരിപാടികളിലൂടെ കർഷകർക്ക് ഈ കഴിവുകൾ നേടാനും കൂടുതൽ കാര്യക്ഷമമായി പ്രകടിപ്പിക്കാനും, പഠിക്കാനും കഴിയും. ഈ മാസം 21 ന് നടക്കുന്ന ഒരു അന്താരാഷ്ട്ര ഗ്ലോബൽ പരിപാടിയെക്കുറിച്ച് ഡൊമിനിക് എല്ലാ കർഷകരെയും അറിയിച്ചു. കർഷക സമൂഹത്തിന്റെ ആഗോള വീക്ഷണം നേടുന്നതിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ കർഷകരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
അതുൽ ത്രിപാഠി, ഹനുമാൻ പട്ടേൽ, നരേന്ദ്ര സിംഗ്, നരേന്ദ്ര സിംഗ് മെഹറ, മനോജ് ഖണ്ഡേൽവാൾ, രാമചന്ദ്ര എസ് ദുബെ, പങ്കജ് ബിഷ്ത്, ദീപക് പാണ്ഡെ, ശോഭറാം, ശരദ് കുമാർ, ഗൗതം, രാജ്കുമാർ പട്ടേൽ, രംഗ്നാഥ് എന്നിവരും FTJ യുടെ കീഴിൽ പരിശീലനം നേടിയ കർഷകരിൽ ഉൾപ്പെടുന്നു. ഇവർ പരിപാടിയിൽ പങ്കെടുത്ത് അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. കൂടെ ഇത്തരമൊരു പരുപാടി സംഘടിപ്പിച്ച അവർ കൃഷി ജാഗരണിനെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ : Coromandel: സീനിയർ ജനറൽ മാനേജരും മാർക്കെറ്റിംഗ് ഹെഡുമായ സതീഷ് തിവാരിയോടൊപ്പം കൃഷി ജാഗരൺ