1. News

Coromandel: സീനിയർ ജനറൽ മാനേജരും മാർക്കെറ്റിംഗ് ഹെഡുമായ സതീഷ് തിവാരിയോടൊപ്പം കൃഷി ജാഗരൺ

കോറോമാണ്ടലിൻ്റെ സീനിയർ ജനറൽ മാനേജരും വിപണന മേധാവിയുമായ സതീഷ് തിവാരി (Satish Tiwari, Sr. General Manager and Head Expert Marketing of Coromandel) കൃഷി ജാഗരൺ സന്ദർശിച്ച് കെജെ ടീമുമായി സംസാരിക്കുകയും രണ്ട് കാർഷിക കമ്പനികൾ തമ്മിലുള്ള ദശാബ്ദക്കാലത്തെ ബന്ധത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കിടുകയും ചെയ്തു.

Saranya Sasidharan
Coromandel: Krishi Jagaran with Satish Tiwari, Sr. General Manager and Head Expert Marketing
Coromandel: Krishi Jagaran with Satish Tiwari, Sr. General Manager and Head Expert Marketing

കോറോമാണ്ടലിൻ്റെ സീനിയർ ജനറൽ മാനേജരും വിപണന മേധാവിയുമായ സതീഷ് തിവാരി (Satish Tiwari, Sr. General Manager and Head Expert Marketing of Coromandel) കൃഷി ജാഗരൺ സന്ദർശിച്ച് കെജെ ടീമുമായി സംസാരിക്കുകയും രണ്ട് കാർഷിക കമ്പനികൾ തമ്മിലുള്ള ദശാബ്ദക്കാലത്തെ ബന്ധത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കിടുകയും ചെയ്തു.

ഡൽഹി ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിലേക്ക് സതീഷ് തിവാരിയെ കെജെ ടീം കരഘോഷത്തോടെ സ്വീകരിച്ചു. കാർഷിക മേഖലയിലും കർഷക സമൂഹത്തിലും നിലവിൽ നടക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വ്യവസായ പ്രവർത്തകരെ കൃഷിജാഗ്രൺ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. 

അതിഥികളെ ചെടി നൽകി അഭിനന്ദിക്കുക എന്നത് കൃഷി ജാഗരണിന് മാത്രം അവകാശപ്പെട്ടതാണ്. അതിഥികൾക്ക് സസ്യങ്ങൾ സമ്മാനിക്കുന്നത് അവർക്ക് ഭാഗ്യവും സൗഹൃദവും നേരുന്നതിന്റെ പ്രതീകമാണ് എന്നാണ് വിശ്വാസം.

സതീഷ് തിവാരിയെ സ്വാഗതം ചെയ്തുകൊണ്ട്, കൃഷി ജാഗരൻ്റെ എഡിറ്റർ-ഇൻ-ചീഫ് എം സി ഡൊമിനിക്, കൃഷി ജാഗരൺ മാധ്യമ ഗ്രൂപ്പായിരുന്ന കാലം മുതൽ സതീഷ് തിവാരിയുമായി അടുത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. സതീഷ് തിവാരിയോടും കോറോമാണ്ടൽ ഗ്രൂപ്പിനോടും അവർ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

വടക്ക്, കിഴക്കൻ ഇന്ത്യയുടെ ചുമതലയുള്ള ജനറൽ മാനേജരായി 2014-ൽ കോറമാണ്ടലിൽ ആണ് ചേർന്നത്. ഇഫ്‌കോ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വള കമ്പനിയാണ് കോറമാണ്ടൽ. ശേഷിയുടെ കാര്യത്തിൽ, കോറോമാണ്ടൽ ഏതാണ്ട് ഇഫ്കോയ്ക്ക് തുല്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ : റബ്ബറിന്റെ ഇ-വിപണനസംവിധാനം ഉദ്ഘാടനം ചെയ്തു

കോറമാണ്ടലിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട്, സതീഷ് തിവാരി, 2016-ൽ കോറമാണ്ടലിന്റെ മികച്ച ഗുണനിലവാരമുള്ള കീടനാശിനിയായ പിരാനയുടെ വിജയകരമായ വിപണനം എടുത്തുകാണിച്ചു. കഴിഞ്ഞ വർഷം 6 ഉൽപ്പന്നങ്ങൾ ആണ് ഗ്രൂപ്പ് പുറത്തിറക്കിയത്. എല്ലാ വർഷവും 3-4 ഉൽപ്പന്നങ്ങൾ കോറമാണ്ടൽ പുറത്തിറക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 20,000 കോടിയാണ് കോറോമാണ്ടലിന്റെ വരുമാനം.

ഇപ്പോൾ, വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങളും വിള സംരക്ഷണ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിലാണ് കോറോമാൻഡൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ഉടൻ പുറത്തിറക്കും.

കോറോമാണ്ടൽ എങ്ങനെയാണ് കർഷക സമൂഹത്തിന് നൽകുന്നത് എന്ന ചോദ്യത്തിന്, സതീഷ് തിവാരി ഇപ്രകാരം പറഞ്ഞു, "ഞങ്ങൾക്ക് രാജ്യത്തുടനീളം നിരവധി സിഎസ്ആർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, കർഷകർക്ക് വിള സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന അഗ്രി ക്ലിനിക്കുകൾ ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിളകളുടെ ആരോഗ്യം, കൂടാതെ യോഗ്യരും പരിചയസമ്പന്നരുമായ കാർഷിക ശാസ്ത്രജ്ഞർ വഴി പ്രശ്നങ്ങൾ പങ്ക് വെക്കൽ എല്ലാം സൗജന്യമാണ്. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനായി ഒന്നാം ഡിവിഷനിൽ സ്കോർ നേടിയ പെൺകുട്ടികൾക്ക് ജില്ലാതലത്തിൽ ഞങ്ങൾ സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നുണ്ട്."

കൊറോമാണ്ടൽ ഗ്രൂപ്പുമായി ഇനിയും ഒരുപാട് വർഷത്തെ സഹകരണത്തിനും സൗഹൃദത്തിനും വേണ്ടി കൃഷി ജാഗരൺ പ്രതീക്ഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : 17,000ലധികം വ്യവസായ സംരംഭങ്ങൾ, കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു

English Summary: Coromandel: Krishi Jagaran with Satish Tiwari, Sr. General Manager and Head Expert Marketing

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds