Updated on: 3 August, 2022 12:02 AM IST
ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നിർവഹിച്ചു

കൃഷി വകുപ്പിന്റെ കാർഷിക വിപണി ശാക്തീകരിക്കൽ പദ്ധതിപ്രകാരം പഴം-പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനം ഉള്ള 10 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഐഎഎസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കാർഷികോല്പാദന കമ്മീഷണർ ഇഷിത റോയ് ഐ എ എസ്, കൃഷി വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ് മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ പദ്ധതി പ്രകാരം വിവിധ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്പ്, കാർഷികോത്പാദക സംഘങ്ങൾ എന്നിവരാണ് ഗുണഭോക്താക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലും ആണ് വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 19 വാഹനങ്ങൾ ഉള്ളതിൽ ആദ്യഘട്ടത്തിലെ 10 വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പദ്ധതി നിർവഹണ ഏജൻസി. 1200 സിസി യുള്ള റീഫർ വാനുകളാണ് വാഹനം.

800 കിലോഗ്രാം വരെ ഭാരം ചുമക്കാനുതകുന്ന വാഹനങ്ങളിൽ ആറ് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ പഴം പച്ചക്കറികൾ ആറ് മണിക്കൂർ വരെ ഫ്രഷ് ആയി തന്നെ സൂക്ഷിക്കുവാനാകും. വിവിധ ജില്ലകൾക്ക് നൽകിയ വാഹനങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു. തിരുവനന്തപുരം നന്ദിയോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊല്ലം ജില്ലാ കന്നുകാലി ആൻഡ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റി ഇട്ടിവാ , പത്തനംതിട്ട എലത്തൂർ സർവീസ് സഹകരണ ബാങ്ക്, കോയിപ്ര ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ, ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി പി ഡി എസ്, ഹോർട്ടി കോർപ്പ്, കോട്ടയം നീലോർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഇടുക്കി മംഗളം സർവീസ് സഹകരണ ബാങ്ക്, 2. നെയ്ശ്ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഫാം ഇൻഫർമേഷൻ ബ്യൂറോ

English Summary: fruit vegetables in cold storage
Published on: 03 August 2022, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now