ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള അഗ്രികൾച്ചർ ഡെപ്യൂട്ടിമാരുടെ ആദ്യ യോഗം ഫെബ്രുവരി 13 മുതൽ 15 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. മൂന്ന് ദിവസത്തെ പരിപാടിയിൽ G20 അംഗരാജ്യങ്ങളിൽ നിന്നും അതിഥി രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തിനയും അതിന്റെ മൂല്യവർദ്ധിത ഭക്ഷ്യ ഉൽപന്നങ്ങളും മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുടെ സ്റ്റാളുകളും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള അഗ്രികൾച്ചർ വർക്കിംഗ് ഗ്രൂപ്പിന്റെ (AWG) ആദ്യ അഗ്രികൾച്ചർ ഡെപ്യൂട്ടീസ് മീറ്റിംഗിൽ, ആദ്യ ദിവസം കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടാകർ അറിയിച്ചു.
രണ്ടാം ദിവസം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങിൽ പങ്കെടുക്കും, പങ്കെടുക്കുന്ന അംഗങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പൊതു ചർച്ചയും നടക്കും. മൂന്നാം ദിവസം AWG-യുടെ പ്രധാന വിതരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി സമർപ്പിക്കും. ബന്ധപ്പെട്ട എല്ലാ അംഗങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ചർച്ചകളും പങ്കാളിത്തവുമുള്ള ഒരു സാങ്കേതിക സെഷനായിരിക്കും നടക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Millets: ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തിനയ്ക്ക് സാധിക്കും: കൃഷി സഹമന്ത്രി