1. News

Millets: ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തിനയ്ക്ക് സാധിക്കും: കൃഷി സഹമന്ത്രി

രാജ്യത്ത് മില്ലറ്റുകൾ ജനകീയമാക്കുന്നത് ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും അന്താരാഷ്ട്ര സംഘടനകളോടും അക്കാദമികളോടും ഹോട്ടൽ വ്യവസായങ്ങളോടും "Miracle Millets" ന്റെ വിസ്മൃതി പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി അഭ്യർത്ഥിച്ചു.

Raveena M Prakash
Small scale farmers income will increase with Millets says Union Agri minister
Small scale farmers income will increase with Millets says Union Agri minister

രാജ്യത്ത് മില്ലറ്റുകൾ ജനകീയമാക്കുന്നത് ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും അന്താരാഷ്ട്ര സംഘടനകളോടും അക്കാദമികളോടും ഹോട്ടൽ വ്യവസായങ്ങളോടും "Miracle Millets" ന്റെ വിസ്മൃതി പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി അഭ്യർത്ഥിച്ചു. മില്ലറ്റുകളുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു, എന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ നിർദ്ദേശത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭ 2023 വർഷം, അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംരംഭങ്ങൾ ഇന്ത്യയിൽ നടന്നുവരുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമായി അര ബില്യണിലധികം ആളുകൾക്ക് മില്ലറ്റുകൾ പരമ്പരാഗത ഭക്ഷണമായി കണക്കാക്കുന്നു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ക്യൂലിനരി അസോസിയേഷനുകൾ സംഘടിപ്പിച്ച 9-ാമത് ഇന്റർനാഷണൽ ഷെഫ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.

ഇന്ത്യയിൽ, മില്ലറ്റുകൾ പ്രാഥമികമായി ഒരു ഖാരിഫ് വിളയാണ്, മറ്റ് സമാന വിഭവങ്ങളെ അപേക്ഷിച്ച് ഇത് വളർത്തിയെടുക്കാൻ കുറച്ച് വെള്ളവും, കുറച്ച് കാർഷിക ഉൽപന്നങ്ങളും മാത്രമേ ആവശ്യമായി വരുന്നത്. കർഷകർക്ക് ഉപജീവനമാർഗം സൃഷ്ടിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബൃഹത്തായ സാധ്യതകളാൽ മില്ലറ്റുകൾ വളരെ പ്രധാന്യം അർഹിക്കുന്നു, അദ്ദേഹം പറഞ്ഞു.

'മിറക്കിൾ മില്ലറ്റിന്റെ' മഹത്വം പുനരുജ്ജീവിപ്പിക്കാൻ സഹകരണ സമീപനം ഉണ്ടാവണമെന്നും, അന്താരാഷ്‌ട്ര സംഘടനകൾ, അക്കാദമികൾ, ഹോട്ടലുകൾ, മാധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികൾ, സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റികൾ, സിവിൽ സൊസൈറ്റി തുടങ്ങി എല്ലാവരും ഒരുമിച്ച് കൈകോർക്കണമെന്നും മന്ത്രി ചടങ്ങിൽ അഭ്യർത്ഥിച്ചു. രാജ്യത്ത് തിനകൾ പ്രചാരത്തിലാകുന്നതോടെ ചെറുകിട കർഷകരുടെ വരുമാനം വർധിക്കുമെന്ന് കൃഷി സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്ന കാർഷിക വളർച്ചയും മൊത്തത്തിലുള്ള ജിഡിപിയിൽ അതിന്റെ ശക്തമായ സംഭാവനയും കണക്കിലെടുത്ത്, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഈ മേഖലയെ ഏറ്റവും ആധുനികമായ ഒന്നാക്കി മാറ്റുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Climate Change: അടുത്ത 30 വർഷത്തിനുള്ളിൽ പഞ്ചാബിലെ വിളവ് 13% വരെ കുറയും​

English Summary: Small scale farmers income will increase with Millets says Union Agri minister

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds