Updated on: 10 May, 2022 3:52 PM IST
PMJJBY, PMSBY & APY Complete 7 Years

പല കാരണങ്ങളാലും വരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ, അപകട സാധ്യതകള്‍, നഷ്ടങ്ങള്‍, തുടങ്ങിയവയെല്ലാം മുൻകൂട്ടി കണ്ട്  മനുഷ്യജീവിതത്തെ സുരക്ഷിതമാക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കിയ പദ്ധതികളാണിവ. ഏതൊരു പൗരനും വളരെ കുറഞ്ഞ ചെലവില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത ഈ പദ്ധതികൾ തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നീ മൂന്നു പദ്ധതികളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ലേഖനത്തിൽ.

ബന്ധപ്പെട്ട വാർത്തകൾ: 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്

മേയ് 9, 2015 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ടതില്‍ വച്ചു ഏറ്റവും മികച്ച മൂന്നു സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചത്. നാളിന്നുവരെ പദ്ധതികള്‍ക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്. ഏഴു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികളിലൂടെ ഒന്നു കണ്ണോടിക്കാം.

PMJJBY, PMSBY എന്നിവ കുറഞ്ഞ ചെലവിലുള്ള ലൈഫ്/ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്കുള്ള പ്രവേശനം നല്‍കുമ്പോള്‍, വാര്‍ദ്ധക്യത്തില്‍ സ്ഥിരമായി പെന്‍ഷന്‍ നേടാനുള്ള നിക്ഷേപ അവസരമാണ് APY നല്‍കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപ വരെ ആനുകൂല്യം, എങ്ങനെയെന്ന് അറിയാമോ?

സര്‍ക്കാര്‍ പിന്തുണയോടെ ദരിദ്രരായ ആളുകള്‍ക്ക് പോലും PMJJBY പദ്ധതിക്കു കീഴില്‍ ഒരു ദിവസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതേസമയം PMSBY പ്രതിമാസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്.

അടല്‍ പെന്‍ഷന്‍ യോജന (APY)

അസംഘടിത മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത നല്‍കുന്നതിനും ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സര്‍ക്കാര്‍ സംരംഭമാണ് APY. യോഗ്യത: 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും അംഗമാകാം.

ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം

ആനുകൂല്യങ്ങള്‍: വരിക്കാരന്‍ നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കി, 60 വയസ് പ്രായമാകുമ്പോള്‍ മുതല്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ഉറപ്പ്. പ്രതിമാസ / ത്രൈമാസ / അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ സംഭാവനകള്‍ നല്‍കാം.

പിന്‍വലിക്കല്‍: ഗവണ്‍മെന്റ് സംഭാവനയും അതിന്റെ റിട്ടേണ്‍/ പലിശയും കിഴിച്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി APY-യില്‍ നിന്ന് സ്വമേധയാ പുറത്തുകടക്കാന്‍ നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

2022 ഏപ്രില്‍ 27 വരെ പദ്ധതിക്കു കീഴില്‍ നാലു കോടിയിലധികം വരിക്കാരുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY)

ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമാണിത്. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നു.

യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 50 വയസ് പ്രായമുള്ള വ്യക്തികള്‍ക്ക് സ്‌കീമിന് കീഴില്‍ എന്റോള്‍ ചെയ്യാം. 50 വയസിന് മുമ്പ് സ്‌കീമില്‍ ചേരണം. 55 വയസ് വരെ പരിരക്ഷ ലഭിക്കും.

ആനുകൂല്യങ്ങള്‍: പ്രതിവര്‍ഷം 330 രൂപ പ്രീമിയം. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപ ലൈഫ് കവര്‍.

2022 ഏപ്രില്‍ 27 വരെ, സ്‌കീമിന് കീഴിലുള്ള ക്യുമുലേറ്റീവ് എന്റോള്‍മെന്റുകള്‍ 12.76 കോടിയില്‍ കൂടുതലാണ്. കൂടാതെ 5,76,121 ക്ലെയിമുകള്‍ക്കായി 11,522 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

ഒരു വര്‍ഷത്തേക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ കവറേജ് വാഗ്ദാനം ചെയ്യുന്നു.

യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 70 വയസിനിടയിലുള്ള ഏതൊരു പൗരനും അംഗമാകാം.

ആനുകൂല്യങ്ങള്‍: അപകട മരണത്തിനും വൈകല്യത്തിനും രണ്ടു ലക്ഷം രൂപയുടെ (ഭാഗിക വൈകല്യമുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ) പരിരക്ഷ.

2022 ഏപ്രില്‍ 27 വരെ സ്‌കീമിന് കീഴിലുള്ള ക്യുമുലേറ്റീവ് എന്റോള്‍മെന്റുകള്‍ 28.37 കോടിയിലധികമാണ്. 97,227 ക്ലെയിമുകള്‍ക്കായി 1,930 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English Summary: Get Insurance and pension in small investment; A flashback at these Govt projects
Published on: 10 May 2022, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now