News

12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്

Lorry Driver

പിഎം സുരക്ഷാ ഭീമാ യോജനയും. പിഎം ജീവൻ ജ്യോതി യോജനയും.സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. PM Suraksha beema Yojana . PM Jeevan Jyothi Yojana. The scheme is aimed at ordinary drivers and security guards who are engaged in dangerous occupations.

എന്താണ് പിഎം സുരക്ഷാ ഭീമാ യോജന?
വ്യക്തിഗത അപകട ഇന്ഷുറന്സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന.ഇത് അപകട മരണ ഇന്ഷുറന്സ് ആണ്. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. ഇതില്‍ അംഗമായ ആള്‍ക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേല്‍ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും

Lorry

അക്കൗണ്ട് ഉടമ അപകടത്തിൽമരിച്ചാൽ രണ്ടുലക്ഷം രൂപയും അപകടത്തിൽ ഭാഗികമായി വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം.Under the scheme, the account holder will get Rs 2 lakh in case of accidental death and Rs 1 lakh in case of partial disability in the accident. People between the ages of 18 and 70 can join the scheme.

ഇതില്‍ അംഗമാവാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം പന്ത്രണ്ടു രൂപയാണ്.


സവിശേഷതകള്‍


1) 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഇന്ഷുറന്സ് പരിരക്ഷ
2) സ്വാഭാവിക മരണത്തിന് ഇന്ഷുറന്സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല
3) അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ
4) ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ
5) 12 രൂപ വാര്‍ഷിക പ്രീമിയം
6) ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷത്തിന്‍റെ ഇന്ഷുറന്സ് പരിരക്ഷ

സാമൂഹ്യ സുരക്ഷാ പദ്ധതികൾകൂടുതൽപാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൻധൻ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളിൽ മൂന്നിൽ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. ജൻധൻ അക്കൗണ്ട് ഉടമകളായിരിക്കണം എന്നതാണ് നിബന്ധന

 

Jan Dhan Account holders

എന്താണ് പിഎം ജീവൻ ജ്യോതി യോജന.?


18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷത്തിൽ 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. PM Jeevan Jyothi Yojana is a scheme for people between the ages of 18 and 50. If you pay a premium of Rs 330 per year, you will get a cover of Rs 2 lakh.അതായത് പലപ്പോഴും ജീവിത സുരക്ഷയ്‌ക്കായി ഇൻഷ്വറൻസ് എടുക്കുന്നതിൽ നിന്ന് ഉയർന്ന പ്രീമിയങ്ങളാണ് നമ്മെ പുറകോട്ടാക്കുന്നത്.എസ്ബിഐ ലൈഫ് - പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന കുറഞ്ഞ പ്രീമിയം തുകയിൽ ഇൻഷുറൻസ് എടുക്കാൻ സഹായിക്കുന്നു.
അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
പ്രതികൂലമായ സാഹചര്യത്തിൽ പരിരക്ഷ നേടുന്നതിനു മെഡിക്കൽ ചെക്ക് അപ്പ് ഇല്ലാതെ തന്നെ അംഗത്വം ചേർക്കൽ നടപടി. ചിലവും നമുക്ക് താങ്ങാനാവും. പോളിസി കാലത്തു ചെറിയ പ്രീമിയം തുക.

കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകൾക്ക് വൈകാതെ ലഭ്യമാകും.അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ൽ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുകയിൽ രണ്ടര ഇരട്ടി വർധനയണ് ഉണ്ടായിട്ടുള്ളത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ബംബർ ന്യുസ്‌ ! പ്രധാനമന്ത്രി കിസാൻ പദ്ധതിയും ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് മൈക്രോ എടിഎം സൗകര്യം വഴി വീട്ടിൽ പണം ലഭിക്കും, എങ്ങനെ അറിയാം?

#PM Surksha Beema Yojna#Jan Dhan Yojna#KCC#farmer


English Summary: If you pay an annual premium of Rs 12, you will also get accident insurance of Rs 2 lakh

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine