കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഏപ്രിൽ- മെയ് മാസങ്ങളിൽ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇഞ്ചി വിറ്റു പോവുന്നത്. വയനാട്ടിലെ, മാനന്തവാടിയിൽ 7000 രൂപയ്ക്ക് 60കിലോയുടെ ഒരു ചാക്ക് ഇഞ്ചി വെള്ളിയാഴ്ച്ച വിറ്റഴിച്ചു. കുറച്ചു കാലം മുൻപ് വരെ, ഒരു ചാക്കിനു 6000 രൂപ വരെ എത്തിയിട്ടുണ്ട്. ഇത് തന്നെയാണ്, ഇഞ്ചിയ്ക്ക് ഇത് വരെ ലഭിച്ച ഏറ്റവും വലിയ വിലയും. വിപണിയിൽ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ പെട്ടെന്നുള്ള ചാഞ്ചാട്ടത്തിനു കാരണം. കർണാടകയിൽ ഇഞ്ചിയ്ക്ക് 10000 രൂപ വരെയാണ് ഇപ്പോൾ ഒരു ചാക്ക് ഇഞ്ചിയ്ക് ലഭിക്കുന്നത്.
കേരളത്തിൽ, ഇഞ്ചിയ്ക്ക് ഉയർന്ന വില ലഭിക്കുന്നത് ഓഗസ്ററ് മാസങ്ങളിലാണെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഉത്പ്പാദനം കുത്തനെ കുറഞ്ഞതോടെ ഇഞ്ചിയുടെ വിലയും വർധിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, കർണാടകയിൽ ഉണ്ടായ പേമാരിയിൽ ഏകദേശം 2 ഹെക്ടർ കൃഷി നശിച്ചതിനാൽ, ബാക്കിയായ ഇഞ്ചി കർഷകർ വിൽക്കാൻ തുടങ്ങി. അതോടെ, കർണാടകയിലും ഇഞ്ചിയ്ക്ക് ക്ഷാമമായി. കഴിഞ്ഞ വർഷങ്ങളിൽ ഇഞ്ചിയുടെ വിലക്കുറവും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം കർഷകർ ഇഞ്ചി കൃഷി ചെയ്യുന്നത് കുറയാൻ കാരണമായി. 2012നു ശേഷം ഈ രണ്ട് സീസണിൽ മാത്രമാണ്.
ബന്ധപ്പെട്ട വാർത്തകൾ: റേഡിയോശ്രീ: കുടുംബശ്രീയുടെ സ്വന്തം റേഡിയോ!
Pic Courtesy: Pexels.com
Source: Kerala Commodity Updates