Updated on: 23 November, 2022 12:27 PM IST
Purple Tomato is the First Genetically modified Plant to be Deregulated Through USDA's New Regulatory Status Review

1994-ൽ യുഎസിൽ, ആദ്യമായി ജനിതകമാറ്റം വരുത്തിയ പച്ചക്കറിയാണ് (GM) തക്കാളി, പർപ്പിൾ നിറത്തിലുള്ള ഈ തക്കാളി വാണിജ്യപരമായി പൊതുജനങ്ങൾക്ക് ലഭ്യമായ ആദ്യമായി ജനിതകമാറ്റം വരുത്തിയ പച്ചക്കറിയാണ്. അതിനുശേഷം, ധാന്യം, പരുത്തി, ഉരുളക്കിഴങ്ങ്, പിങ്ക് പൈനാപ്പിൾ എന്നിവയുൾപ്പെടെ നിരവധി ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങൾ സൃഷ്ടിക്കപ്പെട്ടു.

ജനിതകമാറ്റം(GM) വരുത്തിയ ഭക്ഷണങ്ങൾക്ക് എപ്പോഴും ഒരു മോശം അഭിപ്രായം ലഭിക്കുമെങ്കിലും, ഒരു ജീവിയുടെ ജനിതകശാസ്ത്രത്തിൽ മാറ്റം വരുത്തുന്നത് മൂലം, ലഭ്യമാവുന്ന നിരവധി നല്ല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങളുടെ പല ഇനങ്ങളും അവയെ കൂടുതൽ രോഗങ്ങളെ വരാതെ പ്രതിരോധിക്കും. കൂടുതൽ പോഷകഗുണമുള്ളതാക്കുന്നതിനും, ഭക്ഷണങ്ങൾ പരിഷ്കരിക്കാനും ഇതിനു സാധിക്കും. ഉദാഹരണത്തിന് ഗോൾഡൻ റൈസ് എടുക്കാം. ദരിദ്ര രാജ്യങ്ങളിലെ പോഷകത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി ഉയർന്ന അളവിൽ വിറ്റാമിൻ A ഉള്ള തരത്തിലാണ് ഈ ധാന്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചില രാജ്യങ്ങളിലെ സർക്കാറും അവരുടെ വിമുഖതയും കാരണം ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായവും, തുടർച്ചയായ അജ്ഞതയും കാരണം ലാബിൽ നിന്ന് വിപണിയിലേക്കുള്ള ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങളുടെ പുരോഗതിയെ ഇത് തടസ്സപ്പെടുത്തി. അതുകൊണ്ടാണ് ഈ സെപ്റ്റംബറിൽ യുഎസിൽ പർപ്പിൾ തക്കാളിക്ക് റെഗുലേറ്ററി അംഗീകാരം ലഭിച്ചത്.

GM തക്കാളിയെക്കുറിച്ച് അറിയാം.. 

കഴിഞ്ഞ 14 വർഷമായി, ഇംഗ്ലണ്ടിലെ നോർഫോക്കിലെ ജോൺ ഇന്നസ് സെന്ററിൽ നിന്നുള്ള കാത്തി മാർട്ടിനും യൂജെനിയോ ബുട്ടെല്ലിയും അവരുടെ സംഘവും പർപ്പിൾ തക്കാളി വികസിപ്പിക്കുന്നതിൽ പ്രവർത്തിക്കുന്നു. ഉയർന്ന തോതിലുള്ള ആന്തോസയാനിനുകൾ അടങ്ങിയ ഒരു തക്കാളിയെ എഞ്ചിനീയറിംഗ് ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആന്തോസയാനിനുകൾ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. അവ അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വീക്കം കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തിനും ക്യാൻസർ വരുന്നതിനും ഉള്ള സാധ്യത കുറയ്ക്കുന്നു. ഡിമെൻഷ്യ പോലുള്ള രോഗങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും അവയ്ക്ക് കഴിയും. പ്രത്യേകിച്ച് മനുഷ്യർക്ക് പർപ്പിൾ തക്കാളിയുടെ ഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും, കാൻസർ സാധ്യതയുള്ള എലികൾക്ക് പർപ്പിൾ തക്കാളി ചേർത്ത ഭക്ഷണം നൽകിയ ഒരു പഠനത്തിൽ ചുവന്ന തക്കാളി നൽകിയ എലികളെ അപേക്ഷിച്ച് അവ യഥാർത്ഥത്തിൽ 30 ശതമാനം കൂടുതൽ ജീവിച്ചിരുന്നു എന്ന് എന്ന് അവകാശപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിന്റെയും മറ്റ് കാർഷിക വസ്തുക്കളുടെയും കയറ്റുമതി നിരോധനം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും: കർഷക സംഘടനകൾ

English Summary: GM Purple Tomatoes, is it safe for health?
Published on: 23 November 2022, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now