Updated on: 4 December, 2020 11:19 PM IST

വന്‍ലാഭം കൊയ്യാം; ആടും ആട്ടിന്‍ കൂടും തീറ്റപ്പുല്ലുമടക്കം ഇവര്‍ നല്‍കും
ആടുകളും ആട്ടിന്‍കൂടും തീറ്റപ്പുല്ലും ഇന്‍ഷുറന്‍സുമടക്കം സകലതും നിങ്ങള്‍ക്ക് Qore3 Innovations നല്‍കും. വളര്‍ത്തി നിങ്ങള്‍ക്ക് ലാഭമെടുക്കാം

ആട് വളർത്താൻ തീരുമാനിച്ചാൽ നല്ലയിനം ആടിനെ വാങ്ങണം, കൂടൊരുക്കണം , തീറ്റപ്പുല്ല് കണ്ടെത്തണം തുടങ്ങി നൂറു ആശങ്കകളാണ് ഒരു കർഷകന്. എന്നാൽ ഇനി അത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആടുകളെ ഇൻഷുറൻസും കൂടും സഹിതം കർഷകരിലേക്ക് എത്തിച്ച് ആട് വളർത്തൽ രംഗത്ത് വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations

പണ്ടുള്ളവർ പറയാറുണ്ട് ആടും പൊന്നും ഒരുപോലെയാണ് എന്ന്. കാരണം എപ്പോൾ വിറ്റാലും എങ്ങനെ വിറ്റാലും ആടും പൊന്നും പണം തരും. അതായത് നഷ്ടമില്ലാത്ത ഒരു ബിസിനസാണ് ആടുവളർത്തൽ എന്ന് ചുരുക്കം. അത് കൊണ്ട് തന്നെയാണ് ഇന്ന് അഭ്യസ്തവിദ്യരായ യുവാക്കൾ പോലും ആട് വളർത്തലിലേക്ക് തിരിയുന്നതും. മനസ് വച്ചാൽ ആടിനെ പരിപാലിക്കാൻ സമയമുള്ള ഏതൊരു വ്യക്തിക്കും ആടുവളർത്തലിലൂടെ വരുമാനം കണ്ടെത്താനാകും എന്നുറപ്പ്. മാംസത്തിന് വേണ്ടിയായാലും പാലിന് വേണ്ടിയായാലും ആട് വളർത്തുമ്പോൾ നല്ലയിനം ബ്രീഡുകളെ നോക്കി തെരഞ്ഞെടുക്കണം, മാത്രമല്ല അസുഖങ്ങൾ ഒന്നും ബാധിക്കാത്ത രീതിയിലുള്ള പരിചരണം , നല്ല ഭക്ഷണം എന്നിവ ഇവയ്ക്ക് നൽകുകയും വേണം എന്നതാണ് ആട് വളർത്തലിൽ ശ്രദ്ധിക്കേണ്ട കാര്യം.

ഇത്തരത്തിൽ നല്ല ബ്രീഡുകളെ കണ്ടെത്താനും കൂടൊരുക്കാനും പരിപാലനത്തിനും ഒക്കെയായി ഓരോ കർഷകനും ധാരാളം സമയം ചെലവിടേണ്ടതായി വരുന്നു. വ്യക്തമായ അറിവില്ലാതെ ഈ രംഗത്തേക്ക് ഇറങ്ങുന്നത് പല കർഷകർക്കും തിരിച്ചടിയാകാറുമുണ്ട്. ഇത്തരത്തിലുള്ള തലവേദനകൾ ഒന്നും കർഷകനില്ലാതെ, ആട് വളർത്തലിലേക്ക് കടക്കാൻ സഹായിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations  എന്ന സ്ഥാപനം.

ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് റെകഗ്നിഷൻ ലഭിച്ച ഈ സ്ഥാപനത്തിന്റെ പ്രത്യേകത 40 ആട് വരെ വളർത്താൻ പറ്റുന്ന ആധുനിക കൂടും 6 മാസത്തിൽ കൂടുതൽ പ്രായമുള്ള മലബാറി ഇനത്തിൽപെട്ട 20 ആടും ആടിനുള്ള ഇൻഷുറൻസും 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാനുള്ള തീറ്റ പുല്ലുൾപ്പെടെ 3,75,000 രൂപക്ക് കേരളത്തിൽ എവിടെയും എത്തിച്ചു തരുന്നു എന്നതാണ്. .

ഐടി, ഫിനാൻസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പ്രഗൽഭരായ ചില യുവാക്കളുടെ സംരംഭമാണ് Qore3 Innovations. കേരളത്തിന്റെ കാർഷിക രംഗത്തെ നഷ്ടപ്രതാപം വീണ്ടെടുക്കുക, കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് Qore3 Innovations പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാർഷിക രംഗത്തെ ഇന്നവേറ്റിവ് ആയ മാറ്റങ്ങൾക്കാണ് ഈ സ്ഥാപനം പ്രാധാന്യം നൽകുന്നത്.

ആട് വളർത്തൽ ആരംഭിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിക്ക് ഇത്തരത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത പാക്കേജിനുള്ളിൽ Qore3 Innovations ചെയ്തു കൊടുക്കുന്നു. ഗുണമേന്മയുള്ള 20 ആടുകളെ കണ്ടെത്തി വാങ്ങുന്നതിനും കൂടൊരുക്കുന്നതിനും ആയി ഒരു കർഷകൻ ചെലവിടുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്ന് മനസിലാക്കാം. മാത്രമല്ല നിശ്ചിത പ്രായമെത്തിയാൽ ആടുകളെ തിരിച്ചെടുക്കുകയും ചെയ്യുന്നു.

ആടുവളർത്തൽ എളുപ്പമാകുന്നതെങ്ങനെ ?

ആട് വളർത്തൽ ആരംഭിക്കുന്ന ഒരു കർഷകൻ നേരിടുന്ന ആദ്യത്തെ പ്രശ്നം നല്ലയിനം ആടുകളെ കണ്ടെത്തുക, കൂട്, തീറ്റ എന്നിവ ഒരുക്കുക എന്നതാണ്. Qore3 Innovations ഈ ദൗത്യം ഏറ്റെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി ഉയർന്ന പ്രത്യുല്പാദന ശേഷിയും വളർച്ചാ നിരക്കുമുള്ള മുന്തിയ ഇനം മലബാറി ആടുകളെ ഉപഭോക്താക്കൾക്കായി തെരെഞ്ഞെടുക്കുന്നു.

ആറ് മാസം പ്രായമായ പത്തൊൻപത് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് ഇത്തരത്തിൽ വില്പനയ്ക്കായി എത്തിക്കുന്നത്. മാത്രമല്ല, നാല്പത് ആടുകൾക്ക് വരെ സുഖമായി താമസിക്കാൻ പറ്റിയ പോർട്ടബിൾ ഹൈടെക്ക് ആട്ടിൻകൂടുകളും ഇതോടൊപ്പം ലഭ്യമാക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ഉണ്ട് എന്നതും വീട്ടിൽ ഡോക്റ്റർ എത്തി പരിശോധിച്ച ശേഷമാണ് ഇൻഷുറൻസ് നൽകുന്നത് എന്നതും കർഷകന് നേട്ടമാണ്.

ഇത്തരത്തിൽ ലഭ്യമാക്കുന്ന കൂടിനും പ്രത്യേകതകൾ ഏറെയാണ്. ആടിന്റെ കാഷ്ഠം, മൂത്രം എന്നിവ വെവ്വേറെ കണ്ടയ്നറുകളിൽ ശേഖരിക്കപ്പെടുന്ന രീതിയിലാണ് Qore3 Innovations ആട്ടിൻകൂടുകൾ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ആട്ടിൻകാഷ്ഠവും മൂത്രവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ആടുകളെ തുറന്നു പുറത്ത് വിടാതെ തന്നെ വളർത്തുന്ന രീതിയിലാണ് കൂടിന്റെ നിർമാണം. കൂട്ടിൽ മുട്ടനാടിനും ഗർഭിണി ആടിനും ആട്ടിൻ കുട്ടികൾക്കും വെവ്വേറെ അറകൾ ഉണ്ട്.

തറയിൽ നിന്നും 6 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റു മൃഗങ്ങളിൽ നിന്നുമുള്ള ആക്രമണം ഉണ്ടാകില്ല. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനവും ഫീഡറും കൂട്ടിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. പൂർണമായും അടച്ചുറപ്പുള്ള രീതിയിലാണ് ഈ കൂടു ചെയ്തിരിക്കുന്നത്. അതിനാൽ ആട് വളർത്തലിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ട ആവശ്യം ഒരു കർഷകന് വരുന്നില്ല.

ആട് മികച്ച രീതിയിൽ പാൽ തരണമെങ്കിൽ പുല്ലു കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് മനസിലാക്കി Qore3 Innovations തീറ്റ പുല്ലുകൾ നൽകുകയും അവ പരിപാലിക്കേണ്ട രീതികൾ കർഷകർക്ക് പഠിപ്പിച്ചു നൽകുകയും ചെയ്യുന്നു. അതിനാൽ തന്നെ ആടുവളർത്തലിൽ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടാണ് ഒരു കർഷകൻ വളരുന്നത്.

കർഷകർക്ക് നേട്ടങ്ങൾ പലത്

മികച്ചയിനം ആടുകളെ കണ്ടെത്തി കൃഷി തുടങ്ങുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കപ്പെടുന്നു എന്നത് മാത്രമല്ല Qore3 Innovations മുന്നോട്ട് വയ്ക്കുന്ന ഈ പദ്ധതിയുടെ ഗുണം. ആടുകളെ കർഷകർക്ക് നല്കുന്നതിനോടൊപ്പം തന്നെ ബൈ ബാക്ക് പോളിസിയും ഇവർ നടപ്പാക്കുന്നുണ്ട്. അതായത്, ആറുമാസം പ്രായമുള്ള 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് Qore3 Innovations നൽകുന്നത്.

ഏഴു മാസം കഴിയുമ്പോൾ ഇവ ഇണചേരുകയും കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ കുഞ്ഞുങ്ങളെ ഒരു ആറ് മാസം വരെ മാത്രം പരിപാലിക്കേണ്ട ചുമതലയേ കർഷകർക്കുള്ളൂ. അതിനു ശേഷം സ്ഥാപനം തന്നെ ആട്ടിൻകുട്ടികളെ തൂക്കം കണക്കാക്കി അവയെ പണം നൽകി തിരിച്ചെടുക്കുന്നു.

കിലോയ്ക്ക് 400 രൂപ കണക്കാക്കിയാണ് ആടിനെ തിരിച്ചെടുക്കുന്നത്. ഒരു ആടിന് ശരാശരി 16 കിലോ മുതൽ 20 കിലോ വരെ ശരീരഭാരം വരും. ആറുമാസം ആട്ടിൻകുട്ടികളെ പരിചരിക്കുക എന്ന ചുമതല മാത്രമാണ് കർഷകന് വരുന്നത്. ഈ കാലയളവിൽ ഒരു ആട്ടിൻകുട്ടിയുടെ പരിപാലനത്തിനായി ചെലവാകുന്നത് 1200 രൂപ മുതൽ 1500 രൂപ വരെ മാത്രമാണ്. എന്നാൽ വിൽക്കുമ്പോൾ 6500 രൂപ മുതൽ 7500 രൂപയോളം വില ലഭിക്കുകയും ചെയ്യുന്നു. ഒന്നരവർഷത്തിനുള്ളിൽ ആട് വളർത്തലിനായി നിക്ഷേപിച്ച തുക മുഴുവനും പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരു കർഷകന് ലഭിക്കുന്നത്.

ഇതിനു പുറമേ, ആട്ടിൻപാൽ, ആട്ടിൻകാഷ്‌ഠം, മൂത്രം എന്നിവ വിൽക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നതിനും Qore3 Innovations അവസരമൊരുക്കുന്നു. അതാത് പ്രദേശത്തെ പ്രാദേശിക വിപണിയുമായിലൂടെയാണ് ഇതിനു വഴിയൊരുക്കുന്നത്. ഒരു ലിറ്റർ പാലിന് 100 രൂപ വരെ വിലയുണ്ട് എന്നത് കർഷകർക്ക് നേട്ടത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ, മലബാറി ആടുകളുടെ ഇറച്ചിക്ക് വിപണി സാധ്യത ഏറെയുണ്ട് എന്നത് തന്നെയാണ് ഈ ബിസിനസിനെ ലാഭകരമാക്കുന്നതും. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇതിനോടകം പരീക്ഷിച്ചു വിജയിച്ച ഈ മാതൃക കൂടുതൽ ആളുകളെ ആടുവളർത്തലിലേക്കും അതിലൂടെ കാർഷിക രംഗത്തേക്കും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് Qore3 Innovations.

Qore3 Innovations ഇതുപോലെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൽസ്യക്കൃഷിയും പച്ചക്കറിക്കൃഷിയും കേരളത്തിൽ നടപ്പാക്കി വരുന്നു എന്നതും ശ്രദ്ധേയമാണ്.

മട്ടുപ്പാവിലെ ഹൈടെക് കൃഷി ( മിനി പോളിഹൗസിൽ )

1. തിരി നന ( wick irrigation )

2. ഹൈഡ്രോപോണിക്സ്

3. അക്വാപോണിക്സ് ( മത്സ്യവും , പച്ചക്കറിയും, തിരി നന)

ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്.

ഹൈഡ്രോപോണിക്സ്

മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ ഹൈഡ്രോപോണിക്സ് (Hydroponics) എന്നു പറയുന്നു[1]. പോഷകലായനിയിലാണ്‌ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കല്ലുകൾ, തെർമോകോൾ , ക്ലേ ബാൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.പോഷകങ്ങളെ വെള്ളത്തിൽ നിന്ന്,'അയോണ്കളുടെ രൂപത്തിൽ ആഗികരണം ചെയ്തു വളരാൻ ചെടികൾക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്.

മണ്ണിൽ നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തെതു പോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്ത് തന്നെ ചെടികൾ വയ്ക്കാം. അതിനാൽ കുറഞ്ഞ സ്ഥലത്ത് നിന്നും തന്നെ വലിയ വിളവുണ്ടാകാം. ഈ പ്രതേകതകൾ കാരണം പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രോപോണിക്സ് ആശ്രയമാകുന്നു. കൃഷിക്ക്‌ ഉപയഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കാം എന്നതിനാൽ ,സാധാരണ കൃഷി രീതിയെക്കാൾ കുറച്ചു വെള്ളമെ വേണ്ടു.

അക്വാപോണിക്സ്

വിഷരഹിത പച്ചക്കറിയും മത്സ്യവും - അതാണ് അക്വാപോണിക്സ് കൃഷിയുടെ ലക്ഷ്യം. മേല്പറഞ്ഞ കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്പാദിപ്പിച്ചെടുക്കാൻ കഴിയും. ഇതിന് അധ്വാനം കുറച്ചു മതിയെങ്കിലും കൂടിയ ശ്രദ്ധ വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൗതുകകരമായ ഈ കൃഷിരീതിയിൽ പൂര്ണമായി വിജയിക്കാം.

മട്ടുപ്പാവിലെ ഹൈ ടെക് കൃഷി ( മിനി പോളിഹൗസിൽ ) എന്ന ഇ പദ്ധതിയിൽ ഞങ്ങൾ ഒരുക്കുന്ന കൃഷി രീതികൾ / പച്ചക്കറികൾ

1. മട്ടുപ്പാവിലെ മിനി പോളിഹൗസ്

2. ഹൈഡ്രോപ്പണിക്സ് leafy വെജിറ്റബിൾ കൃഷി ( സെലറി , ലെറ്റൂസ് , പാലക്ക് , സ്വിസ്സ് ചാഡ് , തക്കാളി etc...)

3. അക്വാപോണിക്സ് ( 25 മൽസ്യം , ടാങ്ക് , മോട്ടോർ , പുതിന കൃഷി ( mint )

4. Wick irrigation ( തിരി നന ) വഴി ചട്ടിയിൽ തക്കാളി , വെണ്ട , വഴുതന , മല്ലി , മുളക് , പാലക്ക് , ചീര , റെഡ് അഗത്തി , കറിവേപ്പ് ( any five items )

5. Extra : - റെഡ് ലേഡി പപ്പായ , bush pepper ( 2 type ) thyme, origano, spring ഒനിയൻ

( 60 M2 , 1.5 cent ) സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ഹൈ ടെക് മിനി പോളിഹൗസ്‌ , ഏകദേശം 9000 - 10000 ലിറ്റർ ജലം ഉൾകൊള്ളാൻ കഴിയുന്ന ബയോ ഫ്ളോക്ക് ടാങ്ക് , അതിൽ ഫിൽട്രേഷൻ സിസ്റ്റം വഴി അക്വാപോണിക്സ് , 500 ഒർജിനൽ ചിത്രലട തിലാപിയ മത്സ്യ കുഞ്ഞുങ്ങൾ വരെ വളർത്താൻ സാധിക്കും.

മത്സ്യകൃഷിയിലെ ലാഭം

500 മത്സ്യം ഇട്ട് ആറ് മാസം കൊണ്ട് വിളവ് ലഭിക്കും.
ഒരു മത്സ്യത്തിന് കുറഞ്ഞത് 250 രൂപ വിലവരും.
ഇങ്ങനെ മത്സ്യകൃഷിയിൽ വർഷത്തിൽ രണ്ടു തവണ വിളവെടുക്കാം.

കൂടെ ഇ പദ്ധതിയിൽ 10 കിലോ മത്സ്യത്തീറ്റ , മൽസ്യ കുളത്തിലെ ജലം പരിശോധിക്കുന്ന PH , അമോണിയ , ഓക്സിജൻ കിറ്റ് , ഐറേഷൻ യൂണിറ്റ് , കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മൽസ്യകൃഷിയുടെ അതിനൂതന സാങ്കേതിക വിദ്യയായ NFT with Aquaponics ( Nutrient Filim Technique ) 120 കൂടുതൽ നെറ്റ് പോട്ടുകളിൽ ക്ലേ ബോൾസ് നിറച്‌ , വിവിധതരം ലീഫി വെജിറ്റബിൾ ( സെലറി , ലെറ്റൂസ് , പുതിന , പാഴ്സലി , പാലക്ക് , സ്വിസ്സ് ചാഡ് , കെയിൽ , ബോക്ചോയി - ഇവയിൽ ഏതെങ്കിലും 4 ഇനം ).

നിലത്തായി മൾച്ചിങ് ഷീറ്റ് ഇട്ടു ഡ്രിപ്പ് ഇറിഗേഷൻ വഴി കൃഷി ചെയ്യാവുന്ന ബെഡ്ഡുകൾ ( പയർ , പാവൽ , പടവലം , തക്കാളി , സാലഡ് കുക്കുമ്പർ ഇവയിൽ ഏതെങ്കിലും 2 ഇനം ) പോളിനേഷൻ ആവശ്യമായ തക്കാളി , പാവൽ എന്നിവ കൃഷി ചെയ്യുകയാണെങ്കിൽ പരാഗണത്തിനു സഹായിക്കുന്ന ചെറുതേനീച്ചകളെ സാങ്കേതിക വിദ്യയിൽ ഇതിനുള്ളിൽ സ്ഥാപിക്കും , വളവും , മൽസ്യ കുളത്തിലെ ന്യൂട്രിയന്റ്സും ഒരേപോലെ കൃഷിക്കായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ. എല്ലാം ഇ പദ്ധതി വഴി നൽകുന്നു .

പച്ചക്കറികൃഷിയിലെ ലാഭം

പയർകൃഷി ചെയ്യുകയാണെങ്കിൽ രണ്ടു ഭാഗത്തും കൂടി 100 മൂട് കൃഷി ചെയ്യാം. മൂന്നുമാസംകൊണ്ട് ഒരു മുട്ടിൽ നിന്ന് രണ്ട് കിലോ വിളവ് ലഭിക്കും. ഇങ്ങനെ ശരാശരി 200 കിലോ വരെ വിളവ് ലഭിക്കും. ഒരു കിലോയ്ക്ക് 50 രൂപ കിട്ടിയാൽ പോലും വൻ ലാഭമാണ്.
ഇങ്ങനെ ഒരു വർഷം മൂന്ന് തവണ പച്ചക്കറി വിളവെടുക്കാം.
ഇതുപോലെ കുക്കുംബർ, വഴുതനങ്ങ, പാവൽ, തക്കാളി എന്നിവ നല്ല രീതിയിൽ വിളവെടുക്കാൻ കഴിയും. കൂടാതെ പരാഗണത്തിന് ആയി തേനീച്ച കൂടും നൽകുന്നു.

60 M2 ആരംഭിക്കുന്ന ഇ പദ്ധതി കർഷകരുടെ ആവശ്യാനുസരണം രൂപഭംഗിയിൽ മാറ്റം വരുത്തും .

2017 - 18 ലെ കേരള സംസ്ഥാന ഹൈടെക് ഫാർമേർ അവാർഡ് ജേതാവായ അനീഷ് അഞ്ചൽ ആണ് ഇ പുതിയ ഇന്നോവേഷൻ രൂപകല്പന ചെയ്തിരിക്കുന്നത് .
Aneesh N Raj, a native of Anchal, is so passionate about innovation in agriculture that he left his tomatoes grown in a polyhouse entirely to the bees. There are a couple of aspects in agriculture which one needs to know before appreciating the adventurous innovator in Aneesh. There are not many success stories around in polyhouse farming and not many have tried growing tomatoes in polyhouses as it required pollination.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അനീഷിന്റെ Q3 ഇന്നോവേഷൻ എന്ന സ്ഥാപനമാണ് ഇത് കർഷകർക്കായി എത്തിക്കുന്നത് , കൂടാത്ത കർഷകർക്കാവശ്യമായ പോളിഹൗസ് , മിനി പോളിഹൗസ് , അക്വാപോണിക്സ് , ഹൈഡ്രോപോണിക്സ് എന്നിവയും അനീഷ് രൂപകൽപന ചെയ്തുകൊടുക്കുന്നുണ്ട് , കർഷകർ കൃഷി തുടങ്ങുന്നത് മുതൽ വിളവെടുപ്പ് വരെ അനീഷും കൂട്ടരും കൂടെ ഉണ്ടാകും , പക്ഷെ അനീഷിന്റെ നിർദ്ദേശപ്രകാരമുള്ള ടൈം ടേബിൾ ആയിരിക്കും എന്നത് നിർബന്ധം.

"Polyhouse helps us to cultivate throughout the year. But we need to consider it as an ICU unit and give proper care." said Aneesh.

12 വർഷത്തെ കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ 6 വർഷമായി മുഴുവൻ സമയവും കർഷകനാണ് , കൃഷിയിൽ ഇന്നോവേഷൻ ആണ് കൂടുതൽ താല്പര്യം, സമയം കിട്ടുമ്പോൾ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ ക്ലാസ് എടുക്കാൻ സമയം കണ്ടെത്താറുണ്ട് കേരളത്തിൽ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത പോളിഹൗസിൽ തക്കാളി കൃഷി ചെറുതേനീച്ച വഴി പരാഗണംനടത്തി വിജയം കൈവരിച്ചിട്ടുണ്ട് , അനീഷിന്റെ പച്ചക്കറി , മൽസ്യം , മുട്ട എന്നിവ അഞ്ചൽ ഫ്രഷ് എന്ന പേരിൽ ആവശ്യക്കാർക്ക് നൽകും.

ഇ പദ്ധതിയെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ അറിയാൻ 9400585947 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപിൽ മെസ്സേജ് അയക്കുകയോ ഈ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യുകയോ ആകാം.

കൂടുതൽ അറിയാൻ താഴെ കാണുന്ന വാട്ട്സ്ആപ്പ് ലിങ്കിൽ കിക്ക് ചെയ്യുക

https://chat.whatsapp.com/JBB6IUsryP16j6n5pCiWPu

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : +91 9400585947 

  അല്ലെങ്കിൽ താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

http://anchalfresh.com/ -    PHONE - 9496209877

അനുബന്ധ വാർത്തകൾക്ക്

ശീതകാല പച്ചക്കറികൾ നടാം

English Summary: GOAT DISTRIBUTE ALL OVER KERALA kjarsep1420
Published on: 14 September 2020, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now