Updated on: 4 December, 2020 11:19 PM IST

നോർക്ക റൂട്സുമായി ചേർന്ന് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ

ആധുനിക മാംസ വിൽപനശാല, ആടു-മാടു വളർത്തൽ, കിടാരി വളർത്തൽ, മാംസവിൽപനശാലയോടു കൂടിയ ഭക്ഷണശാല തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തിരികെയെത്തിയ പ്രവാസികൾക്കു സഹായം. 

നോർക്കയുടെ സഹകരണത്തോടെ കൂത്താട്ടുകുളം ഇടയാറിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ വരെ 15% മൂലധന സബ്സിഡിയോടെ വാണിജ്യബാങ്കുകളിൽനിന്നു വായ്പ ലഭിക്കും.

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു നാലു വർഷത്തേക്കു മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോർക്ക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ റജിസ്ട്രർ
ചെയ്യാം. അപേക്ഷിക്കുമ്പോൾ പദ്ധതി എന്ന ഭാഗത്ത് എംപിഐ എന്ന് രേഖപ്പെടുത്തണം.

എന്തൊക്കെ രേഖകൾ വേണം?

പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകൻെറ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. കൂടാതെ രണ്ടുവർഷം വിദേശത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പാസ്‌പോർട്ട്,റേഷൻ കാർഡ്, ആധാർ,പാൻ കാർഡുകൾ എന്നിവയുടെ പകർപ്പുകളും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം.

MEAT PRODUCTS OF INDIA LTD
Edayar P. O, Koothattukulam,Ernakulam Dist, Kerala,India 686662

Tel: 8281110007,9446471333, 0471-2323464
email: mpiedayar@gmail.com, mpisrotvm@gmail.com

വിശദവിവരങ്ങൾക്കു നോർക്ക വെബ്സൈറ്റ് കാണുക. https://norkaroots.org/ndprem

NORKA Center, NORKA ROOTS, Near Government Guest House Thycaud, Thiruvananthapuram  0471 2770500

English Summary: goat farming , hotel , shop application kjoctar2820
Published on: 28 October 2020, 10:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now