Updated on: 4 December, 2020 11:19 PM IST

പ്രതിരോധം ചികിത്സയേക്കാള്‍ ഫലപ്രദം

ഗോരക്ഷാപദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണവകുപ്പ് ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്തുടനീളം മൃഗാശുപത്രികള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന പിപിആര്‍ സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള ആടുകള്‍ക്ക് ആദ്യ പ്രതിരോധകുത്തിവെയ്‌പ്പെടുക്കാം. തുടര്‍ന്ന് വര്‍ഷം തോറും കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. ഒരു മില്ലിലിറ്റര്‍ വീതം മരുന്ന് തൊലിക്കടിയില്‍ കുത്തിവെക്കുന്ന പി.പി.ആര്‍. വാക്‌സിന്‍ ഗര്‍ഭിണികളായ ആടുകള്‍ക്ക് പോലും സുരക്ഷിതമായി നല്‍കാവുന്നതാണ്. ഇത് കൂടാതെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന രക്ഷാ പി.പി.ആര്‍. വാക്‌സിനും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Scientists at the Indian Veterinary Research Institute (ivri) in Bareilly, Uttar Pradesh, have developed the country's first vaccine against the notorious peste des petits ruminants (ppr) disease that afflicts sheep and goats. Also known as sheep and goat plague, ppr epidemics occur every year in India, causing an annual loss of about Rs 180 crore. The disease causes death in more than half the animals affected due to high fever, pneumonia, diarrhoea and dehydration.

The vaccine costs Rs 2 per dosage, has a shelf life of more than one year at 4c and provides immunity for three years. Field trials show that the vaccine is safe for use even in pregnant animals.

എന്താണ് പിപിആര്‍ രോഗം

ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പിപിആര്‍ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും ചെമ്മരിയാടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ് ഉയര്‍ന്ന രോഗസാധ്യത. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതുമാണ്. വൈറസ് രോഗമായതിനാല്‍ ചികിത്സകള്‍ ഒന്നും ഫലപ്രദമവുമല്ല.

ലോകഭക്ഷ്യ കാര്‍ഷിക സമിതിയുടെ ( എഫ്എഒ ) നിരീക്ഷണപ്രകാരം ഇന്ന് ആഗോളമായി 63 ശതമാനത്തോളം ആടുകളും ചെമ്മരിയാടുകളും പി.പി.ആര്‍. രോഗത്തിന്റെ ഭീഷണിയിലാണ്. ഇന്ത്യയില്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത് 1989കളുടെ അവസാനത്തില്‍ തമിഴ്‌നാട്ടിലെ വില്ലിപുരത്ത് ചെമ്മരിയാടുകളിലാണ്. കേരളത്തില്‍ 2003 ലാണ് പി.പി.ആര്‍. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രോഗം കണ്ടെത്തി. ആരോഗ്യപരിശോധനകളോ യാതൊരു ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം. ആടുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതില്‍ കര്‍ഷകര്‍ക്കുള്ള വിമുഖതയും പ്രതിരോധമരുന്നുകള്‍ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാവുന്നതില്‍ ഉള്ള തടസ്സവും രോഗവ്യാപനത്തിന്റെ മറ്റ് കാരണങ്ങളാണ്.

വാക്‌സിനും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേര്‍ക്കുന്നു . രോഗം, വാക്‌സിന്റെ പേര് , ഉല്പാദിപ്പിക്കുന്ന സ്ഥാപനം, ലഭ്യമായ അളവ് എന്ന ക്രമത്തില്‍ .

1. പി .പി. ആര്‍. വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം , 50 മില്ലിലിറ്റര്‍ ( 50 ഡോസ്) ,ഒരാടിന് 1 മില്ലിലിറ്റര്‍ വീതം, 50 ആടുകള്‍ക്ക്. – (മൃഗാശുപത്രികള്‍ വഴി വിതരണം ).

2. പി .പി. ആര്‍. വാക്‌സിന്‍ ഹെസ്റ്റര്‍ ബയോസയന്‍സസ് ലിമിറ്റഡ് ( Hester Bio sciences Limited), 25,50 & 100 മില്ലിലിറ്റര്‍( 25 ,50 & 100 ഡോസ് ) , ഒരാടിന് 1 മില്ലിലിറ്റര്‍ വീതം.

3. രക്ഷാ പി. പി. ആര്‍. ( RAKSHA P.P.R. ), ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് (Indian Immunologicals Ltd). 25, 50 & 100 മില്ലിലിറ്റര്‍ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍ വീതം .

ആട് വളർത്തലിന് 1ലക്ഷം രൂപ 

English Summary: goat free immunity vaccine kjarsep1120
Published on: 11 September 2020, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now