Updated on: 9 May, 2023 3:00 PM IST
കേരളത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ സ്ഥാപിക്കും: ഭക്ഷ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് ഭക്ഷ്യധാന്യ സംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സിഎഫ്ആര്‍ഡി കോമ്പൗണ്ട് ഹാളില്‍ സംഘടിപ്പിച്ച കോന്നി /കോഴഞ്ചേരി താലൂക്കുകളുടെ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കൂടുതൽ വാർത്തകൾ: Pension; കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍: ഉടൻ അപേക്ഷിക്കാം!!

മന്ത്രിയുടെ വാക്കുകൾ..

ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ ആരംഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച പരാതികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലെ അസൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഭക്ഷ്യപൊതുവിതരണ മേഖല നേരിടുന്നുണ്ട്. ശാസ്ത്രീയമായ ഗോഡൗണുകളുടെ നിര്‍മാണത്തിലൂടെ എല്ലാ വെല്ലുവിളികളേയും അതിജീവിക്കാന്‍ സാധിക്കും.

ഗോഡൗണുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനം, വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ മേഖല കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ സാധിക്കും. റേഷന്‍ വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കുന്ന നടപടികള്‍ക്കും ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ 100 ദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ താലൂക്കുകളിലും ആധുനിക രീതിയിലുള്ള ഗോഡൗണുകള്‍ നിര്‍മിക്കുന്നത്.

അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഭക്ഷ്യപൊതുവിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനും വകുപ്പിനെ ജനകീയമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ദേവകുമാര്‍, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷാ ജയകുമാര്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ എം. അനില്‍, എ. ദീപകുമാര്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

English Summary: Godowns to be set up with modern facilities for storage of food grains in kerala
Published on: 09 May 2023, 02:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now