രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ വാങ്ങിയാല്‍ മാത്രം കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവാണ് ഇക്കാര്യമറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ രണ്ടു ലക്ഷം രൂപയില്‍ താഴെ സ്വര്‍ണം വാങ്ങിയാലും കെവൈസി വിവരങ്ങള്‍ നല്‍കണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സ്വര്‍ണം, സില്‍വര്‍ ആഭരണങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങിയ വാങ്ങുമ്പോള്‍ രണ്ട് ലക്ഷത്തില്‍ താഴെയാണ് വില വരുന്നതെങ്കില്‍ പാന്‍ കാര്‍ഡ് നമ്പരോ ആധാര്‍ വിവരങ്ങളോ നല്‍കേണ്ടതില്ല.
ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ പോലെ സ്വര്‍ണത്തെയും ഒരു അസറ്റ് ക്ലാസാക്കി മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്വര്‍ണത്തെ ആഭരണം എന്നതിനുപരി നിക്ഷേപമായാണ് സര്‍ക്കാര്‍ കാണുന്നത്. സ്വര്‍ണത്തെ ആസ്തി ഗണത്തില്‍പെടുത്തി സമഗ്രമായ സ്വര്‍ണനയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.