Updated on: 20 March, 2023 3:18 PM IST
സ്വര്‍ണ വിപണിയിൽ പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറയുന്നു. വാരാന്ത്യത്തിൽ ഉയർന്ന സ്വർണ്ണവില തിങ്കളാഴ്ച വീണ്ടും കുറഞ്ഞു. പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 43,840 രൂപയായപ്പോൾ ഗ്രാമിന് 50 രൂപ കുറഞ്ഞ് 5480 രൂപയായി.

ശനിയാഴ്ച സ്വർണവില 1200 രൂപ കൂടി. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവന്‍ സ്വര്‍ണത്തിന് 44,240 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. സംസ്ഥാനത്ത് വിവാഹ സീസൺ തുടങ്ങുന്ന സമയമായതിനാൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് നിലവിലത്തെ സാഹചര്യം. മാർച്ച് 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090രൂപയും പവന് 40,720 രൂപയുമാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

യുഎസിലെ സാമ്പത്തിക പ്രതിസന്ധിയും സ്വിസ് ബാങ്കിന്റെ തകർച്ചയും സ്വര്‍ണ നിക്ഷേപത്തിന്റെ മാറ്റ് കൂട്ടി. എന്നിരുന്നാലും, ധാരാളം ചാഞ്ചാട്ടങ്ങൾ ഉണ്ടാകും, അടുത്ത കുറച്ച് മാസങ്ങളിൽ സ്വർണ്ണ വിലയിൽ വളരെയധികം മാറ്റം വന്നേക്കാം.

കൂടുതൽ വാർത്തകൾ: ഏപ്രിൽ മാസം കേരളത്തിൽ സജീവമായ വേനൽ മഴ ലഭിക്കാൻ സാധ്യത

English Summary: Gold rate decreased
Published on: 20 March 2023, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now