രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. സർക്കാരിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കളാണ് നിങ്ങളെങ്കിൽ, തീർച്ചയായും ഇതിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം
അതായത്, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുമായി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സഹകരിച്ച് പെൻഷൻകാരുടെ ജീവിതം സുഗമമാക്കുന്നതിന് കേന്ദ്രത്തിന്റെ പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (ഡിഒപിപിഡബ്ല്യു) ഒരു പുതിയ അപ്ഡേഷനുമായി വരികയാണ്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് പ്രകാരം പെൻഷൻ വാങ്ങുന്നവർക്കായി അധികൃതർ ഒരു 'ഇന്റഗ്രേറ്റഡ് പെൻഷൻ പോർട്ടൽ' തയ്യാറാക്കും.
പെൻഷൻകാർക്ക് സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് പെൻഷൻ പോർട്ടൽ ആരംഭിക്കുമെന്ന വിവരം പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദമാക്കിയിട്ടുള്ളത്.
പെൻഷൻകാർക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നൽകുന്നതിന് DoPPW, SBI എന്നിവയുടെ നിലവിലുള്ള പോർട്ടലുകളെ ബന്ധിപ്പിച്ച് ഒരു ഏകീകൃത പെൻഷൻ പോർട്ടൽ നിർമിക്കുന്നതിന് അടിയന്തിര ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾക്കായുള്ള 'ഫേസ് ഓതന്റിക്കേഷൻ ടെക്നോളജി- Face Authentication Technology' ബാങ്കുകൾ വ്യാപകമായി പരസ്യം ചെയ്തേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.
നേട്ടം ആർക്കൊക്കെ?
നിലവിൽ 15,000 രൂപ വരെ അടിസ്ഥാന ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) ഉള്ള സംഘടിത മേഖലയിലെ ജീവനക്കാർ നിർബന്ധമായും ഇപിഎസ്-95-ന് കീഴിൽ സുരക്ഷിതരാണെന്ന് പറയാം. എന്നിരുന്നാലും,
വളരെക്കാലമായി ഇപിഎഫ്ഒ അംഗങ്ങൾക്കിടയിൽ ഉയർന്ന സംഭാവനയ്ക്ക് കൂടുതൽ പെൻഷൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇങ്ങനെ പ്രതിമാസ അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലുള്ളവർക്കായി ഒരു പുതിയ പെൻഷൻ പദ്ധതി സജീവമായി പരിഗണിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം
ഈ പരിപാടികളിലൂടെ പെൻഷൻകാരുടെ ജീവിത സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യം വലിയൊരളവിൽ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ബന്ധപ്പെട്ട വാർത്തകൾ: ഇ-കൊമേഴ്സും ബാങ്കിങും മണി ട്രാൻസ്ഫറും; നിങ്ങളറിയാത്ത പോസ്റ്റ് ഓഫീസ് സേവനങ്ങൾ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെമ്പാടും ഇത്തരം നാല് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. 2022-23 വർഷത്തിൽ പെൻഷൻ വിതരണം ചെയ്യുന്ന മറ്റ് ബാങ്കുകളുമായി സഹകരിച്ച് സമാനമായ രീതിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.