1. News

ഇങ്ങനെ നിക്ഷേപം നടത്തിയാൽ 50,000 രൂപ പെന്‍ഷന്‍ നേടാം

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് റിട്ടയർമെൻറ് സമയങ്ങളിൽ വരുമാനം ലഭ്യമാക്കണമെങ്കിൽ പെൻഷൻ പദ്ധതികളെയും ആശ്രയിക്കേണ്ടിവരുന്നു. ഇന്ത്യയിലെ സുരക്ഷിതവും ലാഭകരവുമായ സർക്കാർ പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ NPS.

Meera Sandeep
Invest this way and get a pension of Rs 50,000
Invest this way and get a pension of Rs 50,000

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് റിട്ടയർമെൻറ് സമയങ്ങളിൽ വരുമാനം ലഭ്യമാക്കണമെങ്കിൽ പെൻഷൻ പദ്ധതികളെയും ആശ്രയിക്കേണ്ടിവരുന്നു.  ഇന്ത്യയിലെ സുരക്ഷിതവും ലാഭകരവുമായ സർക്കാർ പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ NPS. നികുതി നേട്ടങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സുരക്ഷയില്‍ റിസ്‌കില്ലാതെ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. റിട്ടയര്‍മെന്റിന് ശേഷം സുസ്ഥിരമായ ഭാവി ആഗ്രഹിക്കുന്നവര്‍ക്ക് ഇതു ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം

പദ്ധതി ആരംഭിച്ച സമയങ്ങളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാത്രമായിരുന്നുവെങ്കിലും  ഈ പദ്ധതി പിന്നീട്  സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും, സ്വമേധയാ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കുമായി കേന്ദ്രം നീട്ടിയിരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയും (PFRDA) ഇന്ത്യാ ഗവണ്‍മെന്റും സംയുക്തമായി ഓഫര്‍ ചെയ്യുന്ന എന്‍.പി.എസ്, ഒരാളുടെ വിരമിക്കലിനെതിരെ സ്ഥിരമായ സമ്പാദ്യമായി പ്രവര്‍ത്തിക്കുന്നു

ബന്ധപ്പെട്ട വാർത്തകൾ: ഇനി SBI Retirement Benefit Fund ലും നിക്ഷേപിക്കാം

യോഗ്യത

ഒരു എന്‍.പി.എസ്. അക്കൗണ്ട് തുറക്കുന്നതിന് ഇന്ത്യന്‍ പൗരന്‍ ആയിരിക്കണമെന്നതാണ് പ്രധാന കടമ്പ. മറ്റു ചില നിക്ഷേപ, പെന്‍ഷന്‍ പദ്ധതികള്‍ പ്രവാസികള്‍ക്ക് അന്യമാണെങ്കില്‍ ഇവിടെ അങ്ങനെയൊരു നിബന്ധന ഇല്ല. അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് 18 വയസ് തികഞ്ഞിരിക്കണം. 70 വയസ് കവിയാനും പാടില്ല. പദ്ധതിയുടെ നിബന്ധനകള്‍ പാലിക്കുന്ന ആര്‍ക്കും പദ്ധതിയിൽ അംഗമായി നിക്ഷേപം തുടങ്ങാം.

https://www.npstrust.org.in/content/pension-calculator എന്ന ലിങ്ക് വഴി നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് എത്രമാത്രം നിങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുമെന്നു സ്വമേധയാ പരിശോധിക്കാവുന്നതാണ്. ഇതിനായി ലിങ്കില്‍ കയറിയ ശേഷം ജനനത്തീയതി നല്‍കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇനി SBI Retirement Benefit Fund ലും നിക്ഷേപിക്കാം

ഇവിടെ നിങ്ങളുടെ പ്രതിമാസ സംഭാവനകളുടെ തുകയും, സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന കാലാവധിയും നല്‍കുക. നിക്ഷേപത്തിലും ആന്വിറ്റി റിട്ടേണിലും നിങ്ങള്‍ പ്രതീക്ഷിക്കുന്ന വരുമാനം നല്‍കുക. ഇത്രയും നല്‍കുന്നതോടെ നിങ്ങളുടെ പ്രതിമാസ പെന്‍ഷന്‍, ആന്വിറ്റി മൂല്യം, മൊത്തത്തിലുള്ള മൂല്യം എന്നിവ കാണാന്‍ കഴിയും.

​50,000 രൂപ പെന്‍ഷന്‍ എങ്ങനെ ലഭിക്കും

ഒരാള്‍ 25-ാം വയസില്‍ എന്‍.പി.എസില്‍ ചേരുകയും പ്രതിമാസം 6,500 രൂപ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നു കരുതുക. വിരമിക്കുന്നതുവരെ മൊത്തം സംഭാവന 27.30 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന 10 ശതമാനം ആദായം കണക്കിലെടുക്കുമ്പോള്‍ മൊത്തം നിക്ഷേപം 2.46 കോടി രൂപയായി വളരും.

ഇപ്പോള്‍, എന്‍.പി.എസ്. വരിക്കാരന്‍ കോര്‍പ്പസിന്റെ 40 ശതമാനം വാര്‍ഷികമായി മാറ്റുകയാണെങ്കില്‍, മൂല്യം 99.53 ലക്ഷം രൂപയാകും. 10 ശതമാനം വാര്‍ഷിക പെന്‍ഷന്‍ കണക്കാക്കിയാല്‍ പ്രതിമാസ പെന്‍ഷന്‍ 49,768 രൂപയാകും. ഇത് മാത്രമല്ല, എന്‍.പി.എസ്. വരിക്കാരന് ഏകദേശം 1.50 കോടി രൂപ ലഭിക്കും.

പ്രയോജനങ്ങള്‍

കുറഞ്ഞ ചെലവ്: ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവുള്ള പെന്‍ഷന്‍ പദ്ധതിയായി എന്‍.പി.എസ്. കണക്കാക്കപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജുകളും ഫണ്ട് മാനേജ്‌മെന്റ് ഫീസും ഏറ്റവും കുറവാണ്.

ലളിതം: പോസ്റ്റ ഓഫീസുകള്‍ വഴിയോ, ബാങ്കുകള്‍ വഴിയോ ഇന്ന് അക്കൗണ്ട് തുറക്കാം. വീട്ടിലിരുന്ന് ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷനും ഇന്നു ലഭ്യമാണ്.

ഫ്‌ളെക്‌സിബിള്‍: മികച്ച വരുമാനം ലഭിക്കുന്നതിന് അപേക്ഷകന് സ്വയം നിക്ഷേപ ഓപ്ഷനും പെന്‍ഷന്‍ ഫണ്ടും തെരഞ്ഞെടുക്കാം. റിസ്‌ക് എടുക്കാന്‍ തയാറല്ലാത്തവര്‍ക്ക് ഓട്ടോ ചോയ്‌സും ലഭ്യമാണ്.

പോര്‍ട്ടബിള്‍: അപേക്ഷകന് രാജ്യത്ത് എവിടെ നിന്നും ഒരു അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഓണ്‍ലൈനായി തന്നെ സംഭാവനകള്‍ നടത്താം. താമസ സ്ഥലമോ, ജോലിയോ മറ്റും മാറിയാലും നിക്ഷേപത്തെ ബാധിക്കില്ല. വരിക്കാരന് തൊഴില്‍ ലഭിക്കുകയാണെങ്കില്‍, സര്‍ക്കാര്‍ മേഖല, കോര്‍പ്പറേറ്റ് മോഡല്‍ തുടങ്ങിയ മറ്റേതെങ്കിലും മേഖലയിലേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്.

English Summary: Invest this way and get a pension of Rs 50,000

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds