സംസ്ഥാനത്ത് ഓരുജല മത്സ്യങ്ങൾക്ക് ഹാച്ചറി വരാൻ പോകുന്നു. സംസ്ഥാനത്തെ ഓരുജല മത്സ്യ കർഷകർക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയാണിത്. ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര ഓരു ജലകൃഷി ഗവേഷണകേന്ദ്രവും സംസ്ഥാന ഫിഷറീസ് വകുപ്പും ചേർന്നാണ് ഹാച്ചറി സ്ഥാപിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് വിത്തുല്പാദന കേന്ദ്രമായ ഹാച്ചറി സ്ഥാപിക്കുന്നത്. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യകുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തിയാണ് കേരളത്തിലെ കർഷകർ മത്സ്യകൃഷി ചെയ്യുന്നത്. ഈയൊരു പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് ഫിഷറീസ് വകുപ്പ് കേന്ദ്ര ഓരു ജല കൃഷി ഗവേഷണ വകുപ്പിന്റെ സഹായത്തോടെ കേന്ദ്രം സജ്ജമാക്കുന്നത്. ഈ വിത്തുല്പാദന കേന്ദ്രം വഴി കരിമീൻ, പൂമീൻ തുടങ്ങിയ നല്ലയിനം മത്സ്യങ്ങളുടെ കർഷകരിലേക്ക് എത്തുന്നു.
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻവർധന
ചക്കക്കുരു കണ്ടും തൈ കണ്ടു മനസ്സിലാക്കാം വരിക്ക ആണോ എന്ന്
കോഴി കാഷ്ടം മികച്ച ജൈവവളം ആക്കിയാൽ ചെടിയിൽ നിന്ന് ശരിയായ ഫലം ലഭിക്കും