LIC policy ഉടമകൾക്ക് സന്തോഷ വാര്‍ത്ത. നിശ്ചിത വര്‍ഷം കഴിഞ്ഞ ഇൻഷുറൻസ് പോളിസിയാണ് നിങ്ങളുടേതെങ്കിൽ പ്രീമിയം തുക കുറയ്ക്കാൻ ആകും. 50 ശതമാനം വരെയാണ് ഇൻഷുറൻസ് തുക പോളിസി ഉടമകൾക്ക് കുറയ്ക്കാനാകുക. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം നിങ്ങൾക്ക് പൂര്‍ണമായി പ്രീമിയം തുക അടയ്ക്കാൻ ആകില്ലെങ്കിൽ പ്രീമിയം അടവ് കുറയ്ക്കാം.
ഇതിന് എൽഐസി ബ്രാഞ്ച് ഓഫീസിൽ അപേക്ഷ നൽകാം. തിരിച്ചടവ് കുറയുന്നതിന് അനുസരിച്ച് സം അഷ്വേഡ് തുക, ബോണസ് തുടങ്ങിയവയിലും മാറ്റങ്ങൾ ഉണ്ടാാകം. മൊത്തം പ്രീമിയം തുക അടയ്ക്കുന്നത് ബാധ്യതയായവര്‍ക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം.
പ്രീമിയംകുറയ്ക്കുന്നത്എങ്ങനെ?
Sum assured തുകയ്ക്ക് പുറമെ term plan, settlement option, എന്നിവയിലെ മാറ്റം, തുക അടയ്ക്കുന്ന തവണകളിൽ മാറ്റം, അധികമായി add ചെയ്ത പ്രീമിയം ഒഴിവാക്കൽ തുടങ്ങിയവയ്ക്കും അപേക്ഷ നൽകാൻ ആകും. പോളിസി എടുത്ത് കുറച്ചു കഴിയുമ്പോൾ പോളിസിയിൽ നിങ്ങൾ മാറ്റം ആഗ്രഹിയ്ക്കുന്നുണ്ടെങ്കിൽ ആഗ്രഹിയ്ക്കുന്ന മാറ്റങ്ങൾ വരുത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യാം.
പ്രീമിയം അടയ്ക്കാൻ കഴിയില്ലെങ്കിൽ സറണ്ടര്‍ ചെയ്യാം
എൽഐസി ഇൻഷുറൻസ് പ്രീമിയം 3 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ടോ. നിങ്ങൾക്ക് പോളിസി സറണ്ടര്‍ ചെയ്യാൻ ആകും. എന്നാൽ സറണ്ടര്‍ ചെയ്താൽ അടയ്ക്കുന്ന മുഴുവൻ തുകയും എന്തിനു പകുതി പോലും തിരിച്ചു ലഭിച്ചെന്ന് വരില്ല. ആദ്യത്തെ ഒരു വര്‍ഷത്തെ പ്രീമിയം തുക ഒഴികെ അടച്ച പ്രീമിയത്തിൻെറ 30 ശതമാനം വീതമാകും തിരികെ ലഭിയ്ക്കുക. പോളിസി മുന്നോട്ടു കൊണ്ടുപോകാൻ നിവൃത്തിയില്ലെങ്കിലും അധിക പണം കണ്ടെത്താൻ മറ്റു മാര്‍ഗം ഒന്നുമില്ലാത്തപ്പോഴും ഈ മാത്രം ഈ രീതി സ്വീകരിയ്ക്കാം.
എൽഐസി പോളിസി: പ്രതിമാസം 150 രൂപ നിക്ഷേപിച്ച്, തിരിച്ച് 19 ലക്ഷം നേടുക. കൂടുതൽ വിവരങ്ങൾ