Updated on: 26 February, 2022 2:34 PM IST
ഉയർന്ന പലിശ നിരക്കിൽ Mahindra Financeന്റെ പുതിയ നിക്ഷേപ പദ്ധതി

ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ഫിനാന്‍സ് കമ്പനികളിലൊന്നായ മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിജിറ്റലായി നിക്ഷേപകർക്ക് പദ്ധതിയിൽ ഭാഗമാകാം.
ഗ്രാമീണ, അർധ നഗര മേഖലകളിലെ നിക്ഷേപകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹീന്ദ്ര ഫിനാന്‍സ് 30 മാസവും 42 മാസവും മെച്യൂരിറ്റി കാലാവധിയുള്ള സ്കീമുകളാണ് ഉപഭോക്താക്കൾക്കായി കൊണ്ടുവരുന്നത്.
മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ ഫിനാൻസ് കമ്പനിയാണ് മഹീന്ദ്ര ഫിനാൻസ്. ഡിജിറ്റൽ മോഡിലൂടെ നിക്ഷേപവും ആനുകൂല്യവും സാധ്യമാക്കുന്ന പുതിയ പദ്ധതിയിലേക്ക് സമ്പന്നരായ ഉപഭോക്താക്കളെയാണ് മഹീന്ദ്ര ലക്ഷ്യം വയ്ക്കുന്നത്.

മഹീന്ദ്രയുടെ പുതിയ നിക്ഷേപ പദ്ധതിയെ കുറിച്ച് കൂടുതലറിയാം. ഡിജിറ്റല്‍ ലോകത്തിന്‍റെ കുതിപ്പിനും വളര്‍ച്ചയ്ക്കും ആക്കം കൂട്ടുന്ന പദ്ധതിയാണ് കമ്പനി നടപ്പിലാക്കുന്നത്. നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബിപിഎസ് ഉയര്‍ന്ന പലിശ നിരക്ക് വര്‍ഷം വാഗ്ദാനം ചെയ്യുന്ന ഒരു നൂതന പദ്ധതിയാണിത്. നിലവിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന നിക്ഷേപ സ്കീമുകൾക്ക് പുറമെയാണ് ആകർഷകമായ ഈ പദ്ധതി.
30 മുതല്‍ 42 മാസത്തേക്ക് ഗുണഭോക്താക്കൾക്ക് നിക്ഷേപം നടത്താം. 6.20%, 6.50% നിരക്കിലായിരിക്കും പലിശ ഈടാക്കുന്നത്. അതായത്, 30 മാസം മെച്യൂരിറ്റി കാലയളവുള്ള നിക്ഷേപങ്ങൾക്ക് 6.20%വും, 42 മാസത്തേക്ക് നിക്ഷേപിക്കാവുന്ന പദ്ധതികൾക്ക് 6.50%വുമാണ് നിരക്ക്.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക നിരക്ക് (Special Rate for Senior citizens)

നിക്ഷേപകർക്ക് ക്യുമുലേറ്റീവ്, നോൺ-ക്യുമുലേറ്റീവ് പോലുള്ള ഇതരമാർഗങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്ക് പദ്ധതി പ്രകാരം പ്രത്യേക നിരക്ക് അനുവദിക്കുന്നുണ്ട്. 30, 42 മാസ കാലാവധിയിൽ നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് 20 ബിപിഎസ് ഉയർന്ന നിരക്കുകൾ ലഭിക്കുമെന്നാണ് അറിയിപ്പ്.
https://www.mahindrafinance.com/ എന്ന വെബ്സൈറ്റ് വഴി നിക്ഷേപകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാം.

ഡിജിറ്റല്‍ മോഡിലൂടെ നിരവധി സാമ്പത്തിക നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന തങ്ങളുടെ ബൃഹത്തായ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പ്രത്യേക നിക്ഷേപ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുവന്നതെന്ന് മഹീന്ദ്ര ഫിനാന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിവേക് കാര്‍വെ പറഞ്ഞു. എഫ്എഎഎ ക്രിസില്‍ റേറ്റിങ്ങാണ് മഹീന്ദ്ര ഫിനാന്‍സിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകള്‍ക്ക് നൽകിയിട്ടുള്ളതെന്നും ഇത് ഏറ്റവും ഉയര്‍ന്ന സുരക്ഷയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേബം വ്യക്തമാക്കി.

മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഗ്രാമീണ നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനമാണ് മഹീന്ദ്ര ഫിനാൻസ് എന്ന് അറിയപ്പെടുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (MMFSL). രാജ്യത്തുടനീളമായി 1000-ലധികം ഓഫീസുകൾ വ്യാപിച്ചുകിടക്കുന്ന സ്ഥാപനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്

സ്വർണ്ണ വായ്പകൾ, വ്യക്തിഗത വാഹനങ്ങൾക്കുള്ള വാടക, വാണിജ്യ ട്രക്കുകൾ, ഇരുചക്ര, മൂന്ന് ചക്ര വാഹനങ്ങൾ, എസ്എംഇ വായ്പകൾ, ഉപഭോക്തൃ ധനകാര്യ വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിങ്ങനെ നിരവധി സേവനങ്ങൾ മഹീന്ദ്ര ഫിനാൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കുന്നതാണ് എന്ന പ്രത്യേകതയുമുണ്ട്.

English Summary: Good News! Mahindra Finance's New Scheme Offers High Interest Rates; Details Inside
Published on: 26 February 2022, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now