Updated on: 29 May, 2022 6:58 PM IST
Good News! PPF, NSC, സുകന്യ സമൃദ്ധി യോജന പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തും

വിശ്വസ്തവും സുതാര്യവുമായ സമ്പാദ്യ പദ്ധതികളെ കുറിച്ച് ചിന്തിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സേവനങ്ങളാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ (post office savings scheme). സര്‍ക്കാരിന്റെ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ഭൂരിഭാഗവും ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ദീർഘകാല നിക്ഷേപങ്ങൾക്കായാലും കുട്ടികളുടെ വിദ്യാഭ്യാസ- വിവാഹ ആവശ്യങ്ങൾക്കായാലുമെല്ലാം ഈ സമ്പാദ്യ പദ്ധതികൾ വളരെയധികം സഹായകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും

രാജ്യത്തെ സ്വകാര്യ, പൊതുമേഖല ബാങ്കുകളേക്കാളും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നുവെന്നതും പോസ്റ്റ് ഓഫീസ് സേവനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന (SSY) , സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിൽ പ്രധാനപ്പെട്ടവ. എന്നിരുന്നാലും, ഈ സേവിംഗ്സ് സ്കീമുകൾക്ക് വളരെക്കാലമായി പലിശ നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ, നിക്ഷേപകർക്ക് സന്തോഷകരമായ വാർത്തയാണ് ഈ പദ്ധതികളിൽ നിന്നും വരുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- National Savings Certificate, സുകന്യ സമൃദ്ധി യോജന- Sukanya Samriddhi Yojana (SSY), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം- Senior Citizens Savings Scheme, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- Public Provident Fund (പിപിഎഫ്- PPF) എന്നീ പദ്ധതികളുടെ പലിശ നിരക്കുകൾ ജൂൺ മാസത്തിൽ വർധിപ്പിക്കുമെന്നതാണ് പുതിയ വാർത്ത. ഇത് സർക്കാർ പരിഗണിക്കുമെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ഇതുവരെയും സർക്കാർ പലിശിനിരക്ക് ഉയർത്തിയിട്ടില്ല. എന്നാൽ, സര്‍ക്കാര്‍ പാനല്‍ ഉടന്‍ യോഗം ചേരുമെന്നാണ് സൂചന. 2022 ജൂലൈയില്‍ ആരംഭിക്കുന്ന പാദത്തിലെ പുതിയ നിരക്കുകള്‍ ജൂണ്‍ 30നകം അറിയിക്കുമെന്നും വാർത്തകളുണ്ട്.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികളുടെ നിലവിലെ പലിശനിരക്ക് പരിശോധിക്കാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)ന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)യുടെ വാർഷിക പലിശ നിരക്ക് 6.8 ശതമാനമായി തുടരുന്നു. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 7.6 ശതമാനവും, കിസാന്‍ വികാസ് പത്രയുടേത് 6.9 ശതമാനവുമാണ്. സേവിംഗ്‌സ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 4 ശതമാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ:  Salary Saving Tips: ഇങ്ങനെ ചെയ്താൽ മാസശമ്പളത്തിന്റെ 50% ലാഭിക്കാം, സമ്പാദ്യമുണ്ടാക്കാം…

ഒരു വർഷത്തെ ടേം ഡെപ്പോസിറ്റ് സ്കീമിന് 5.5 ശതമാനം പലിശ നിരക്ക് തുടരും. 2 വര്‍ഷത്തെ നിക്ഷേപത്തിന് 5.5 ശതമാനവും, 3 വര്‍ഷത്തെ നിക്ഷേപത്തിന് 5.5 ശതമാനവും, 5 വര്‍ഷത്തെ നിക്ഷേപത്തിന് 6.7 ശതമാനവുമാണ് പലിശ നിരക്ക്.
ഇതുകൂടാതെ, 5 വര്‍ഷത്തെ റിക്കറിങ് നിക്ഷേപത്തിന് 5.8 ശതമാനവും, 5 വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് 7.4 ശതമാനവും ഇതേ കാലയളവിലെ പ്രതിമാസ വരുമാന അക്കൗണ്ടിന് 6.6 ശതമാനവും പലിശ ലഭിക്കുന്നു.
അതേ സമയം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് പലിശനിരക്ക് ഉയർത്തുന്നതിന് കാരണമെന്ന് പറയുന്നു.

English Summary: Good News! PPF, NSC And Sukanya Samriddhi Yojana Interest Rates May Have A Hike
Published on: 29 May 2022, 06:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now