ന്യൂഡൽഹി: മലയാള സിനിമയിലെ ആദ്യ നായിക പികെ റോസിയുടെ 120-ാം ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിൾ വെള്ളിയാഴ്ച ഒരു ഡൂഡിലൂടെ ആദരവ് സമർപ്പിച്ചു. 1903-ൽ തിരുവനന്തപുരത്താണ് റോസി ജനിച്ചത്.
അഭിനയത്തോടുള്ള അഭിനിവേശം ചെറുപ്പത്തിലേ തുടങ്ങിയിരുന്നു റോസിയ്ക്ക്. പൊതുരംഗത്ത് സ്ത്രീകൾ കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി. അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന കലാകാരിയായിരുന്നു. പി.കെ റോസി .
ആദ്യമലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി . 1928ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.
On the occasion of the 120th birth anniversary of Malayalam cinema's first heroine, PK Rosie, Google paid tribute with a doodle on Friday. Rosie was born in 1903 in Thiruvananthapuram.
Rosie's passion for acting started at a young age itself. PK Rosie is a woman who bravely came forward to the world of Malayalam cinema at a time when women did not enter the public arena. She was an artist who came forward to act in films at a time when it was not even possible to walk on the road or enter public spaces.