Updated on: 10 September, 2024 3:41 PM IST
കാർഷിക വാർത്തകൾ

1. കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സെപ്റ്റംബർ 9-തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് അങ്കമാലി സി എസ് എ ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് കാര്‍ഡ് നിർവഹിച്ചു. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വന്നത്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാവുന്നതാണ്. ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ്‌ അവസരമൊരുക്കും.

കൂടുതൽ വിവരങ്ങൾക്ക്: കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സംവിധാനവുമായി കൃഷി വകുപ്പ്

2. ക്ഷീരകർഷകർക്കായി 'ഗോസമൃദ്ധി' സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയുമായി കൃഷിവകുപ്പ്. 'ഗോസമൃദ്ധി' പദ്ധതിയിൽ അംഗമാകുന്ന ക്ഷീരകർഷകന് അപകടമരണമോ, പൂർണമോ - ഭാഗികമോ ആയ അംഗവൈകല്യമോ സംഭവിച്ചാലും അവരുടെ കാലികൾ മരണമടഞ്ഞാലും അവർക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ഇൻഷുറൻസ് വകുപ്പും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും മൃഗസംരക്ഷണ വകുപ്പുമായി ചേർന്നാണ് 'ഗോസമൃദ്ധി' പദ്ധതി നടപ്പിലാക്കുന്നത്. കന്നുകാലി ഇൻഷുറൻസ് പരിരക്ഷ തുക 65,000 രൂപയാണ്. കന്നുകാലികളുടെ ഉടമസ്ഥർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. ഇതിനായി ഒരു ലക്ഷത്തിന് 20 രൂപ എന്ന തോതിൽ അധിക പ്രീമിയം അടയ്ക്കേണ്ടതാണ്. വിശദ വിവരങ്ങൾ മൃഗാശുപത്രികളിൽനിന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947452708 എന്ന നമ്പറിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. അതേസമയം കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: 'Gosamridhi' Livestock Insurance Scheme for Dairy Farmers... more Agriculture News
Published on: 10 September 2024, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now