Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് കര്‍ഷക സംരഭകത്വം ത്വരിതപ്പെടുത്തണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ വൈഗയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ വന്‍തോതില്‍ ആരംഭിച്ചാല്‍ മാത്രമെ കര്‍ഷകര്‍ക്ക് ഉത്പ്പന്നങ്ങള്‍ക്ക് നല്ല വിലയും ലഭിക്കയുള്ളു. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാങ്കേതിക വിദ്യ പരമാവധി ലഭ്യമാക്കാനും ശരിയായ പരിശീലനം നല്‍കാനും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനും കഴിയണം. വൈഗ ഇതിന് പ്രയോജനപ്പെടുന്ന വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകർ ശ്രദ്ധയൂന്നണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മൂല്യവർദ്ധനവിന് വേണ്ടി കാർഷിക ഉല്പന്നങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് കൂടുതൽ സ്റ്റോറുകൾ വേണം, മൂല്യവർദ്ധനവിനെക്കുറിച്ച് ആധുനിക വിജ്ഞാനം കർഷകർ സ്വായത്തമാക്കണം. , അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കണം, പരിശീലനം, വിപണനം, അഗ്രോ പാർക്കുകൾ, അഗ്രി മേഖലകൾ ,കാർഷിക ഇൻകുബേഷൻ സെന്ററുകൾ എന്നിവക്ക് പ്രാധാന്യം നൽകണമെന്നും ഗവർണർ പറഞ്ഞു.

വലുതും ആധുനികവുമായ കാർഷികോൽപ്പന്ന സംസ്ക്കരണ സംവിധാനം കേരളത്തിൽ ഉണ്ടാവണമെന്നും അതിനായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൈപുണ്യവികസനത്തിൽ കാലാനുസൃതമായ പുരോഗതി കൈവരിക്കുക, 'പതിവായ വിജ്ഞാനവും പരിശീലനവും കരസ്ഥമാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയ മലയാളികളെകൂടി ഇത്തരം സംരഭങ്ങളില്‍ പങ്കാളികളാക്കണമെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. വൈഗ വര്‍ക്ക്‌ഷോപ്പുകളിലൂടെ മുപ്പത് ശതമാനം മൂല്യവര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത് എന്നത് ശ്ലാഘനീയമാണെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കൃഷിമന്ത്രിയേയും കൃഷി വകുപ്പിനേയും കര്‍ഷകരേയും അദ്ദേഹം അഭിനന്ദിച്ചു.കേരള സര്‍ക്കാരിന്റെ ഇടപെടലിലൂടെ കൃഷിയുടെ വിവിധ മേഖലകളിലുണ്ടാകുന്ന പുരോഗതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികസംരംഭകരുടെ ഒരാര്‍മി തന്നെ സംസ്ഥാനത്തുണ്ടാകണമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. ജമ്മു-കാഷ്മീര്‍, ആന്‍ഡമാന്‍-നിക്കോബാര്‍,തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മേളയില്‍ പങ്കെടുക്കുന്നതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. കാഷ്മീര്‍ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണെന്നും അവരുമായി സംസാരിക്കണമെന്നും അവര്‍ നമ്മുടെ സഹോദരി-സഹോദരന്മാരാണെന്ന് പറയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പ്രകൃതി ദുരന്തത്തെ അതിജീവിച്ച നമ്മുടെ കാര്‍ഷിക മേഖലയുടെ നേട്ടം എടുത്തു പറഞ്ഞു. മൈനസ് 4 ല്‍ എത്തി നിന്ന കാര്‍ഷിക മേഖലയെ പ്ലസ് 0.6 ലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കാര്‍ഷിക രംഗം സജീവമായി, ഉത്പ്പാദന കേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചു, 66 തരം സാങ്കേതിക വിദ്യാ കൈമാറ്റങ്ങള്‍ നടന്നു. കാര്‍ഷിക സംരഭകത്വം മെച്ചമാകാന്‍ വൈഗ ഏറെ ഗുണം ചെയ്തു. 40 ലേറെ സംരംഭങ്ങള്‍ വൈഗയിലൂടെ സാധിതമായി. കര്‍ഷകരെ സംരഭകരാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഉത്പ്പന്നങ്ങളുണ്ടാവണം. അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വൈഗയുടെ ലക്ഷ്യം. കര്‍ഷകരുടെ ക്ഷേമവും പ്രധാന ലക്ഷ്യമാണ്. അതിനായി ഇന്ത്യയിലാദ്യമായി ക്ഷേമനിധി ബോര്‍ഡ് കൊണ്ടുവന്നു. കൃഷിയും ആരോഗ്യവും കൃഷിയും വ്യവസായവും കൃഷിയും പരിസ്ഥിതിയും സംയോജിപ്പിക്കാന്‍ കഴിഞ്ഞു. ഐടി മേഖലയേക്കാളും മെച്ചമായത് കാര്‍ഷിക സംരംഭകത്വമാണ് എന്ന ലക്ഷ്യത്തിലേക്കാണ് വൈഗ ഫോക്കസ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്, കേരള നിയമ സഭ ചീഫ് വിപ്പ് കെ.രാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ജില്ല പഞ്ചായത്ത പ്രസിഡന്റ് മേരി തോമസ്, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍.ചന്ദ്രബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കാര്‍ഷികോത്പ്പാദന കമ്മീഷണര്‍ ദേവേന്ദ്ര കുമാര്‍ സിംഗ് ഐഎഎസ് സ്വാഗതവും സ്‌പെഷ്യല്‍ സെക്രട്ടറി ഡോക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് കൃതജ്ഞതയും പറഞ്ഞു.

English Summary: Governer Arif Muhammed Khan inaugurated Vaiga 2020
Published on: 04 January 2020, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now