കുടുംബ/കുടില്‍ വ്യവസായങ്ങള്‍ എന്ന നിലയ്ക്കു ശോഭിക്കാന്‍ കഴിയുന്ന ലഘു സംരംഭങ്ങളെ സഹായിക്കുന്നതിനായിട്ട് കേരള സര്‍ക്കാര്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘എന്റെ ഗ്രാമം’. ഈ പദ്ധതി അനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
En Gramam' is a scheme implemented by the Khadi and Village Industries Board by the Government of Kerala to help the small enterprises that can shine brightly as family/cottage industries. Under this scheme, loans up to Rs.5 lakhs will be provided.
ബാങ്ക് വഴിയാണു വായ്പ ലഭ്യമാക്കുക. ഈ വായ്പയ്ക്കു വിവിധ നിരക്കില്‍ സര്‍ക്കാര്‍ മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്നുണ്ട്.
ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം ഗ്രാന്റ് നല്‍കുന്നു.
പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിച്ചെലവിന്റെ 30 ശതമാനമാണ് ഗ്രാന്റ്.
പട്ടികജാതി/വര്‍ഗ സംരംഭകര്‍ക്കു 40 ശതമാനം മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കുന്നു.
പട്ടികജാതി/വര്‍ഗ സംരംഭകര്‍ക്കു 40 ശതമാനം മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കുന്നു.
Grants are given to the general category candidates at 25% of the total project cost.
The grant is 30% of the project cost for backward classes and women.
Sc/St entrepreneurs get 40% margin money grant.
ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫിസുകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന നിശ്ചിത ഫോമില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകരെ ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ഈ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കുന്നതിന് വിദ്യാഭ്യാസം, വയസ്സ് (ഉയര്‍ന്ന വയസ്സ്), വരുമാനം എന്നിവ സംബന്ധിച്ചു നിബന്ധനകളില്ല. അപേക്ഷകര്‍ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ ആയിരിക്കണം. പൊതു വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനവും മറ്റു പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നവര്‍ 5 ശതമാനവും സ്വന്തം നിലയില്‍ കണ്ടെത്തണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുരക്ഷാമാനദണ്ഡങ്ങളോടെ കർഷക സഭകളും ഞാറ്റുവേലചന്തകളും