കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. തുടർ നടപടി എന്ന നിലയിലാണ് വില ഏകീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. കുപ്പിവെള്ളത്തിൻ്റെ വില നിശ്ചയിക്കാൻ സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്താകെ കുപ്പിവെള്ളത്തിന് 13 രൂപയേ ഈടാക്കാവൂവെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതലപ്പെടുത്തി. ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഇല്ലാതാകും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിൻ്റെ പരിധിയില്‍ എത്തിച്ചാണ് വില നിര്‍ണയിച്ചത്.