Updated on: 10 April, 2023 4:51 PM IST
Government services and schemes will be provided via online to people

വിവരങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും ഡിജിറ്റല്‍ സാക്ഷരതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 900 സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈനായി ലഭ്യമാണ്. ഇനിയും കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കും. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിലൂടെ ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ഓണ്‍ലൈനായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറായി. കേരളം രാജ്യത്തിനു മാതൃകയായിത്തീരുകയാണ്. 15,962 സോഷ്യല്‍ ഓഡിറ്റിംഗ് ഗ്രാമസഭകളും 941 സോഷ്യല്‍ ഓഡിറ്റിംഗ് ജനകീയസഭകളും സംഘടിപ്പിച്ചു. ആറു മാസത്തിനിടെ 1,39,782 തൊഴിലുറപ്പ് പ്രവൃത്തികളുടെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ഓരോ വര്‍ഷവും രണ്ടു തവണ സോഷ്യല്‍ ഓഡിറ്റിംഗ് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ ആവിഷ്‌ക്കരിച്ച് ഒരു നവകേരളം സൃഷ്ടിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക മാത്രമല്ല, അവയുടെ ഗുണഫലങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നു. ക്ഷേമ പദ്ധതികള്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നു. ആ നിലയ്ക്കുള്ള ഇടപെടലുകളായി സോഷ്യല്‍ ഓഡിറ്റിംഗും ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തങ്ങളും മാറിത്തീരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ചത്. 15,896 കോടി രൂപയുടെ 1,284 പദ്ധതികളാണ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നൂറുദിന കര്‍മ്മ പരിപാടിയുടെ മുഖ്യമുദ്രാവാക്യം കൈകള്‍ കോര്‍ത്ത് കരുത്തോടെ എന്നാണ്. നാം നേരിടുന്ന പ്രതിസന്ധികളെ ഒരുമിച്ചുനിന്നു മറികടക്കാനും ഒപ്പം നാടിന്റെ മുന്നേറ്റത്തിനു കരുത്തുപകരാനും കഴിയണം എന്നതാണ് ഈ വാക്യത്തിലൂടെ അര്‍ത്ഥമാക്കുന്നത്. സംസ്ഥാനത്തു നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിന കര്‍മ്മ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ദാരിദ്ര്യനിര്‍മ്മാര്‍ജനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് സോഷ്യല്‍ ഓഡിറ്റിംഗ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ കഴിയും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോട് സര്‍ക്കാര്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ലൈഫ് പാര്‍പ്പിട സമുച്ഛയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

English Summary: Government services and schemes will be provided via online to people
Published on: 10 April 2023, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now