Updated on: 21 December, 2021 2:00 PM IST
Government's new plan for LPG subsidy; Details Inside

കേന്ദ്ര സർക്കാർ ആരംഭിച്ച ഉജ്ജ്വല പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ നൽകുന്നു. എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി സംബന്ധിച്ച് വൻ വാർത്തകളാണ് പുറത്തുവരുന്നത്. എൽപിജി ഉപഭോക്താക്കൾക്ക് ഈ വാർത്ത വളരെ പ്രധാനമാണ്. എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ വർധിപ്പിക്കുകയാണെന്ന് പറയാതെ തന്നെ അറിയാല്ലോ. അടുക്കള ഗ്യാസ് സിലിണ്ടറിന്റെ വില 1000 ആകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സബ്‌സിഡിയിൽ സർക്കാരിന്റെ പദ്ധതി എന്താണ്? (What is the government's plan for subsidies?)

എൽപിജി സിലിണ്ടറിന് സബ്‌സിഡി നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ 10 ലക്ഷം രൂപ വരുമാനത്തിൽ അധികമുള്ളവർക്ക് സബ്‌സിഡി നിർത്തലാക്കാം. ഇതോടൊപ്പം ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സബ്‌സിഡി ആനുകൂല്യവും നൽകുമെന്നാണ് അറിയാൻ കഴിയുന്ന വിവരങ്ങൾ.

ഇപ്പോൾ സബ്‌സിഡി നില
കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെയും എൽപിജി ഗ്യാസ് സിലിണ്ടറുകളുടെയും വിലയിൽ വൻ ഇടിവുണ്ടായി. ഇതുമൂലം വിപണിയിൽ ചിലയിടങ്ങളിൽ പാചകവാതക സബ്‌സിഡി നിർത്തലാക്കി. അതേസമയം, എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി സർക്കാർ പൂർണ്ണമായും നിർത്തിയിട്ടില്ല.

വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു
എൽപിജി ഗ്യാസിന്റെ വിലയിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021ൽ ഇതുവരെ 190.50 രൂപയുടെ വർധനയുണ്ടായി. ഇതുമൂലം എൽപിജി സിലിണ്ടറിന്റെ വില സെപ്റ്റംബർ ഒന്നിന് 25 രൂപയായി. 14.2 കിലോഗ്രാം സിലിണ്ടറിലാണ് ഈ വർദ്ധനവുണ്ടായത്, അതായത് ഗാർഹിക വാതകത്തിന്.

അതേ സമയം ഡൽഹിയിൽ സിലിണ്ടറിന്റെ വില 884.50 രൂപയിലെത്തി. ഇതോടൊപ്പം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് മുംബൈയിൽ 884.50 രൂപയും ചെന്നൈയിൽ 900.50 രൂപയുമാണ് നിലവിലെ വില.

LPG Subsidy: എൽ.പി.ജി സബ്‌സിഡി ജനങ്ങളുടെ അക്കൗണ്ടിൽ 237 രൂപ നിക്ഷേപം

English Summary: Government's new plan for LPG subsidy; Details Inside
Published on: 21 December 2021, 02:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now