Updated on: 16 June, 2023 9:38 PM IST
Governor of Havana expressed his interest to co-operate with Kerala in various fields

തിരുവനന്തപുരം: കേരളവുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ താൽപര്യമറിയിച്ച് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ  കൂടിക്കാഴ്ചയിലാണ് ശാസ്ത്രം, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖകളിൽ സഹകരണം ഉറപ്പാക്കുമെന്ന് പെരെസ് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ  ഹവാന ഗവർണർ പങ്കെടുത്തിരുന്നു. അതിന്റെ  തുടർചർച്ചയാണ് നടത്തിയത്.

നഗരകാര്യങ്ങൾ, പാർപ്പിടം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ സഹകരണമുണ്ടാകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കേരള - ഹവാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകോത്സവത്തിലും പരസ്പര  പങ്കാളിത്തവുമുറപ്പാക്കാനും, ഇരുവശത്തു നിന്നുമുള്ള സാഹിത്യ പ്രവർത്തകർക്ക്  സംവദിക്കാൻ അവസരമൊരുക്കാനും ചർച്ചയിൽ ധാരണയായി.

ആയുർവേദം, കായികം, സംയുക്ത ഗവേഷണ വികസനം,  വ്യാപാരം, ബയോടെക്, ഫാർമസ്യൂട്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ ക്യൂബയുമായി സഹകരിക്കാൻ തീരുമാനിച്ചു.

കേരളവും ക്യൂബയും പ്രധാന ടൂറിസം ആകർഷക കേന്ദ്രങ്ങളാണ്. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ ഇരുവർക്കും പരസ്പരം അറിവ് നേടാനും പങ്കു വെക്കാനും സാധിക്കും.

സന്ദർശനം ഹവാനയും കേരളവും തമ്മിലുള്ള ദീർഘവും ഫലപ്രദവുമായ ബന്ധത്തിൽ നാഴികക്കല്ലായിമാറുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ

ഹവാന ഗവർണറുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ക്യൂബ സന്ദർശിക്കുന്നത്.  ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രാദേശിക ഭരണ സംവിധാനവുമാണ് ഹവാന.

കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഹവാന ഡെപ്യൂട്ടി ഗവർണർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

English Summary: Governor of Havana expressed his interest to cooperate with Kerala in various fields
Published on: 16 June 2023, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now