കാലം തെറ്റിയുള്ള മഴയും, ആലിപ്പഴവർഷവും മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിളവെടുപ്പിന് തൊട്ടുമുമ്പ് വിള നാശം സംഭവിച്ചു. രാജ്യത്തെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന്, കർഷകരുടെ കയ്യിൽ നിന്ന് നിന്ന് ഗോതമ്പ് സംഭരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വ്യാപാരികളും പറഞ്ഞു. മോശം വിളവെടുപ്പ് കാരണം കഴിഞ്ഞ വർഷം, ഗോതമ്പ് വാങ്ങുന്നത് ഏകദേശം 53% കുറഞ്ഞ്, 18.8 ദശലക്ഷം ടണ്ണായി മാറിയതിന് ശേഷം പ്രാദേശിക കർഷകരിൽ നിന്ന് 34.15 ദശലക്ഷം ടൺ ന്യൂ സീസൺ ഗോതമ്പ് വാങ്ങാൻ ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ പദ്ധതിയിടുന്നു.
പുതിയ സീസണിലെ ഗോതമ്പ് വിപണിയിൽ എത്തിത്തുടങ്ങി, എന്നാൽ അടുത്തിടെ പെയ്ത മഴ കാരണം ചില ജില്ലകളിൽ വിളവെടുപ്പിന് തിളക്കം നഷ്ടപ്പെട്ടു എന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മധ്യപ്രദേശ് സംസ്ഥാനത്തിന് ഗോതമ്പ് സംഭരിക്കുന്നതിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്നത് മധ്യപ്രദേശാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മഴ കാരണം പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് വിളകൾക്ക് നാശമുണ്ടായിട്ടുണ്ടെന്നും, ഈ സംസ്ഥാനങ്ങൾക്കുള്ള സംഭരണ നിയമങ്ങളിൽ സമാനമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർബന്ധിതരാകുമെന്നും ന്യൂ ഡൽഹി ആസ്ഥാനമായുള്ള ആഗോള വ്യാപാര സ്ഥാപനത്തിലെ ഒരു വ്യാപാരി പറഞ്ഞു.
2022ൽ മൊത്തം ഗോതമ്പിന്റെ 98 ശതമാനവും പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നി
സംസ്ഥാനങ്ങളിൽ നിന്നാണ് കേന്ദ്രം സംഭരിച്ചത്. വിപണിയിൽ നല്ല ഗുണനിലവാരമുള്ള വിളകൾ വലിയ വിലക്കുറവിൽ വിൽക്കുന്നുണ്ടെന്നും, സർക്കാർ വാങ്ങുന്നത് വഴി കർഷകരുടെ ഈ ദുരിത വിൽപ്പന നിർത്തലാകുമെന്നും ഒരു വ്യാപാരി പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസികൾ ഏപ്രിൽ 2 വരെ കർഷകരിൽ നിന്ന് 260,000 ടൺ ഗോതമ്പ് സംഭരിച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷേമ പരിപാടി നടത്തുന്നതിനായി കേന്ദ്ര സർക്കാർ പിന്തുണയുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) കർഷകരിൽ നിന്ന് ഗോതമ്പ് സർക്കാർ നിശ്ചയിച്ച വിലയ്ക്ക് വാങ്ങാൻ പദ്ധതിയിടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റിയുള്ള മഴ: 5.23 ലക്ഷം ഹെക്ടർ ഗോതമ്പ് കൃഷിയ്ക്ക് നാശനഷ്ടം